---
title: "ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി എംഎല്‍എ ഓഫീസിനുമുന്നില്‍ ബഹുജന മാര്‍ച്ച് നടത്തി"
english_title: "BJP Perambra Constituency Committee held a mass march in front of the MLA's office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/345804/bjp-perambra-constituency-committee-held-a-mass-march-in-front-of-the-mlas-office"
published_at: "2026-03-05T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a95fbd35cd4_cheruvannur.JPG"
keywords: []
---

# ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി എംഎല്‍എ ഓഫീസിനുമുന്നില്‍ ബഹുജന മാര്‍ച്ച് നടത്തി

> **Lead Summary:** **പേരാമ്പ്ര: ** ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലത്തിലെ വികസന മുരടിപ്പിനും, ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്കും, സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും എതിരെ ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര എംഎല്‍എ ടി പി രാമകൃഷ്ണന്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു

## Article Content

**പേരാമ്പ്ര: ** ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലത്തിലെ വികസന മുരടിപ്പിനും, ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്കും, സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും എതിരെ ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര എംഎല്‍എ ടി പി രാമകൃഷ്ണന്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു

. പേരാമ്പ്ര ഗസ്റ്റ് ഹൗസ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് പേരാമ്പ്ര എംഎല്‍എ ഓഫീസിനു മുന്നില്‍ വെച്ച് പൊലീസ് തടഞ്ഞു.ബിജെപി കോഴിക്കോട് മേഖലാ പ്രഭാരി മുന്‍ ജില്ലാ പ്രസിഡണ്ട് വി കെ സജീവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. 

ദീര്‍ഘകാലമായി പേരാമ്പ്രക്കാര്‍ അവരുടെ സ്വപ്നമായി നടക്കുന്ന പദ്ധതിയാണ് പേരാമ്പ്ര താലൂക്ക് രൂപീകരണം എന്നും, മണ്ഡലത്തിലെ നെല്‍കൃഷികള്‍ പൂര്‍ണമായി തകര്‍ന്നു പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ ആയില്ല, പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ആവശ്യമായ ജീവനക്കാരനിയമിക്കാന്‍ നടപടി സ്വീകരിച്ചില്ല,

നിയോജനത്തിലെ പാവപ്പെട്ടവരുടെ ഉന്നതികള്‍ ഇന്നും ശോച്യാവസ്ഥയില്‍ തന്നെയാണ്, മണ്ഡലത്തില്‍ ജല്‍ ജീവന്‍ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാത്തതിനാല്‍ രൂക്ഷമായ കുടിവെള്ള പ്രശ്‌നമാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എക്ക് മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ നേരമില്ല ഇറാനിലെ സംഭവവുമായി ബന്ധപ്പെട്ട് ഇറാന്‍ സര്‍ക്കാരിനെ ന്യായീകരിക്കുന്ന തിരക്കിലാണ് എല്‍ഡിഎഫിന്റെ കണ്‍വീനര്‍ കൂടിയായിട്ടുള്ള സ്ഥലം എംഎല്‍എ. വര്‍ത്തമാനകാലത്ത് ജനങ്ങളുടെ സ്വപ്നങ്ങള്‍ സഫലീകരിക്കാന്‍ സാധിച്ചില്ല.

സ്വര്‍ണ്ണക്കള്ളക്കടത്ത്‌നടത്തിയിട്ടുള്ള വരെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും,പവിത്രമായ ശബരിമല ക്ഷേത്രത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കം ഇതിനു പിന്നിലുണ്ട് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ ബോധപൂര്‍വ്വം അവര്‍ക്ക് ജാമ്യം ലഭിക്കാന്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ പ്രദീപന്‍ അധ്യക്ഷത വഹിച്ചു. 

ബിജെപി കോഴിക്കോട് മേഖലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍, ബിജെപി കോഴിക്കോട് ജില്ല സെക്രട്ടറി കെ.കെ രജീഷ്, രാഗേഷ് തറമല്‍, എം.ജയസുധ, ഡി.കെ മനു, ടി. എം ഹരിദാസ്, എം. പ്രകാശന്‍, മോഹനന്‍ ചാലിക്കര, നിഖില്‍ മോഹന്‍തുടങ്ങിയവര്‍ സംസാരിച്ചു. നിഖില്‍ പേരാമ്പ്ര, നാഗത്ത് നാരായണന്‍, ഇല്ലത്ത് മോഹനന്‍, വിനു കല്ലോട്, സി.കെ ലീല, ലൈജു കടിയങ്ങാട് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/345804/bjp-perambra-constituency-committee-held-a-mass-march-in-front-of-the-mlas-office)