---
title: "മുയിപ്പോത്ത് കോട്ടച്ചാല്‍ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി "
english_title: "Muipothu Kottachal Bhagavathy Temple Festival hoisted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/345850/muipothu-kottachal-bhagavathy-temple-festival-hoisted"
published_at: "2026-03-05T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a9921f6835b_tyur.JPG"
keywords: []
---

# മുയിപ്പോത്ത് കോട്ടച്ചാല്‍ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി 

> **Lead Summary:** **മുയിപ്പോത്ത് :** മുയിപ്പോത്ത് കോട്ടച്ചാല്‍ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി. മാര്‍ച്ച് 7, 8, 9 തിയ്യതികളിലായാണ് തിറ മഹോത്സവം നടക്കുന്നത്. ബാണത്തൂര്‍ ഇല്ലം ഉണ്ണി മാധവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്തില്‍ കൊടിയേറ്റ് നടന്നു.

## Article Content

**മുയിപ്പോത്ത് :** മുയിപ്പോത്ത് കോട്ടച്ചാല്‍ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി. മാര്‍ച്ച് 7, 8, 9 തിയ്യതികളിലായാണ് തിറ മഹോത്സവം നടക്കുന്നത്. ബാണത്തൂര്‍ ഇല്ലം ഉണ്ണി മാധവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്തില്‍ കൊടിയേറ്റ് നടന്നു.

എന്‍.ആര്‍ രാഘവന്‍, കുഴിച്ചാലില്‍ രാഘവന്‍, എടവലത്ത് ബാലകുറുപ്പ്, മനയില്‍ ഗംഗാധരന്‍ നായര്‍, വി.കെ സുധീഷ്, കോറാത്ത് കണ്ടി സുധീഷ്, കല്ലു പ്പുറത്ത് ഷൈജു, കോടച്ചാം കണ്ടി കുഞ്ഞിക്കണ്ണന്‍, തുണ്ടി കണ്ടി കേളപ്പന്‍, വടക്കനകണ്ടി കുഞ്ഞിക്കണ്ണന്‍, ആഞാംകുന്നമ്മല്‍ കേളപ്പന്‍, എന്‍.ആര്‍ രവി, സി.പി ബാബു, സി.പി പ്രകാശന്‍, എന്‍.സി ദാസന്‍, പാറച്ചാലില്‍ കണാരന്‍ നമ്പ്യാര്‍ ഇവര്‍ നേതൃത്വം നല്‍കി.

ഇന്ന് അഖണ്ഡനാമജപം നടന്നു. മാര്‍ച്ച് 6 ന് വിവിധ സ്ഥലങ്ങളിലെ കഞ്ഞിപ്പുര കൂടല്‍. മാര്‍ച്ച് 7 ന് നട്ടത്തിറ.

മാര്‍ച്ച് 8 ന് 3 മണിക്ക് തണ്ടാന്‍ ഇളനീര്‍ കുല വരവ് തുടര്‍ന്ന് ഇളനീര്‍ക്കുല വരവ്, കുതിര തെയ്യം - എഴുന്നെള്ളത്ത്, ഗുളികന്‍ വെള്ളാട്ട്, താലപ്പൊലി, അന്നദാനം, നാഗകാളി വെള്ളാട്ട്, ഭഗവതി വെള്ളാട്ട്, കുട്ടിച്ചാത്തന്‍ വെള്ളാട്ട്, പൂക്കലശം, തണ്ടാന്‍ വരവ്. മാര്‍ച്ച് 9 ന് പുലര്‍ച്ചെ ഇളംകോലം, നാഗകാളിത്തിറ, ഭഗവതിത്തിറ,

കുട്ടിച്ചാത്തന്‍ തിറ, ഗുളികന്‍ തിറ, വാളകം കൂട്ടല്‍. മാര്‍ച്ച് 16 ന് ശുദ്ധികലശത്തോടെ സമസപനമാകും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/345850/muipothu-kottachal-bhagavathy-temple-festival-hoisted)