---
title: "ആയുഷ് ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "AYUSH health camp organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/345930/ayush-health-camp-organized"
published_at: "2026-03-06T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa619d32f64_cheruvannur.JPG"
keywords: []
---

# ആയുഷ് ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** കേരള സംസ്ഥാന ആയുഷ് വകുപ്പും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി നടത്തുന്ന ആരോഗ്യം ആനന്ദം ഹെല്‍ത്തി ലൈഫ് ക്യാമ്പയിനിംഗിന്റെ ഭാഗമായ നൊച്ചാട് പഞ്ചായത്ത് തല ആയുഷ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** കേരള സംസ്ഥാന ആയുഷ് വകുപ്പും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി നടത്തുന്ന ആരോഗ്യം ആനന്ദം ഹെല്‍ത്തി ലൈഫ് ക്യാമ്പയിനിംഗിന്റെ ഭാഗമായ നൊച്ചാട് പഞ്ചായത്ത് തല ആയുഷ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

കല്പത്തൂര്‍ സുരക്ഷയില്‍ നടന്ന ക്യാമ്പ് നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജി കൊട്ടാരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സി.ബാബുരാജ് അധ്യക്ഷത വഹിച്ചു.

ജീവിതശൈലിയും ആരോഗ്യവും എന്ന വിഷയത്തില്‍ ഡോ.കെ.ജഗദീശന്‍, ഹോമിയോപ്പതിയിലെ വിവിധ പദ്ധതികളെ പറ്റി ഡോ.ടി.പി.പ്രിയേന്ദു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഡോക്ടര്‍മാരായ ടി.പി.പ്രിയേന്ദു,പി.ബബിനേഷ്,കെ.ജഗദീശന്‍ എന്നിവര്‍ രോഗികളെ പരിശോധിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ സി.കെ.സുജിത്ത് സംസാരിച്ചു.

ഡോ.എ.മൗന യോഗയില്‍ പ്രായോഗിക പരിശീലനം നല്കി. നൊച്ചാട് ആയുഷ് ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ജഗദീശന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഫാര്‍മസിസ്റ്റ് ജി.എസ്.കാവ്യ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/345930/ayush-health-camp-organized)