---
title: "കായിക രംഗത്ത് ഗ്രാമ പഞ്ചായത്തിന്റെ കൈത്താങ്ങ്"
english_title: "Gram Panchayat's support in the field of sports"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/345996/gram-panchayats-support-in-the-field-of-sports"
published_at: "2026-03-06T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa8f3d2db71_cheruvannur.JPG"
keywords: []
---

# കായിക രംഗത്ത് ഗ്രാമ പഞ്ചായത്തിന്റെ കൈത്താങ്ങ്

> **Lead Summary:** **ചങ്ങരോത്ത്: ** ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും സ്‌പോര്‍ട്സ് കിറ്റുകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കിറ്റുകള്‍ വിതരണം ചെയ്തത്.

## Article Content

**ചങ്ങരോത്ത്: ** ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും സ്‌പോര്‍ട്സ് കിറ്റുകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കിറ്റുകള്‍ വിതരണം ചെയ്തത്.

ചെറിയകുമ്പളം ഗവ. എല്‍ പി സ്‌കൂളില്‍ രണ്ടാം വാര്‍ഡ് അംഗം ഉബൈദ് വാഴയില്‍ സ്‌കൂള്‍ ലീഡര്‍ ഗൗരി നന്ദനക്ക് നല്‍കി സ്‌പോര്‍ട്‌സ് കിറ്റിന്റെ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വാര്‍ഡ് അംഗം താഹിറ സല്‍മാന്‍ അധ്യക്ഷത വഹിച്ചു.പിടിഎ പ്രസിഡണ്ട് കെ.കെ രജീഷ്, എസ്എംസി ചെയര്‍മാന്‍ സി.സി അബ്ദുല്‍ ഹമീദ,് എന്‍.അബ്ദുല്‍ അലി, അധ്യാപകരായ അനുപമ, ശ്രീകല,വിജിഷ തുടങ്ങിയവര്‍ ് സംസാരിച്ചു. പ്രധാനധ്യാപകന്‍ സി.പി വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞ് ചടങ്ങില്‍ ഹാരിസ് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/345996/gram-panchayats-support-in-the-field-of-sports)