---
title: "മാലിന്യങ്ങള്‍ പുഴയില്‍ വലിച്ചെറിയുന്നതിനെതിരെ പുഴസംരക്ഷണ സമിതി രംഗത്ത്"
english_title: "River Protection Committee takes action against dumping waste in the river"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346019/river-protection-committee-takes-action-against-dumping-waste-in-the-river"
published_at: "2026-03-06T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa99823c322_puzha.jpg"
keywords: []
---

# മാലിന്യങ്ങള്‍ പുഴയില്‍ വലിച്ചെറിയുന്നതിനെതിരെ പുഴസംരക്ഷണ സമിതി രംഗത്ത്

> **Lead Summary:** **കൂത്താളി: **പുറയങ്കോട് പുഴയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും വലിച്ചെറിയുന്നതിനെതിരെ പുഴസംരക്ഷണസമിതി രംഗത്ത്. മഴക്കാലത്ത് പുഴയിലേക്ക് മറിഞ്ഞുവീണ വലിയ മരങ്ങളും ഒഴുകിവന്ന മരച്ചില്ലകളും ചേര്‍ന്ന് കിടന്നതിനാല്‍ വലിയതോതില്‍ മാലിന്യങ്ങള്‍ ഒഴുകി വന്ന് കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടായിരുന്നു. നാട്ടുകാരായ നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ മാലിന്യങ്ങള്‍ നീക്കം ചെയ്തിരുന്നു.

## Article Content

**കൂത്താളി: **പുറയങ്കോട് പുഴയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും വലിച്ചെറിയുന്നതിനെതിരെ പുഴസംരക്ഷണസമിതി രംഗത്ത്. മഴക്കാലത്ത് പുഴയിലേക്ക് മറിഞ്ഞുവീണ വലിയ മരങ്ങളും ഒഴുകിവന്ന മരച്ചില്ലകളും ചേര്‍ന്ന് കിടന്നതിനാല്‍ വലിയതോതില്‍ മാലിന്യങ്ങള്‍ ഒഴുകി വന്ന് കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടായിരുന്നു. നാട്ടുകാരായ നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ മാലിന്യങ്ങള്‍ നീക്കം ചെയ്തിരുന്നു.

ഇതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തിന്റെ അനുമതിയോടെ പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. കല്ലിങ്ങല്‍, കുഞ്ഞാത്ത് വയല്‍, വലിയ പറമ്പ് തോടിന്റെ പാലം എന്നിവിടങ്ങളില്‍ രാത്രികാലങ്ങളില്‍ വാഹനങ്ങളിലും മറ്റും എത്തുന്ന സാമൂഹ്യ വിരുദ്ധ സംഘങ്ങളുടെ നേതൃത്വത്തില്‍ മദ്യപാനം, മയക്ക് മരുന്ന് ഉപയോഗം നടക്കുന്നു. ഇത് സാമൂഹ്യ ജീവിതത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. ഇതിനെതിരെ പ്രദേശവാസികള്‍ ഗ്രാമ പഞ്ചായത്ത് അംഗം പി.എം ബിന്ദുവിന്റെ സാന്നിധ്യത്തില്‍ പുഴസംര ക്ഷണസമിതി യോഗം ചേര്‍ന്നു.

ഈ പ്രദേശങ്ങളില്‍ പൊലീസിന്റെ നിരന്തര പരിശോധന ഉണ്ടാവണമെന്നും ഇത്തരം സാമൂഹവിരുദ്ധ സംഘങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പുഴസംര ക്ഷണസമിതി ഭാരവാഹികള്‍ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. പുഴസംരക്ഷണ സമിതി ചെയര്‍മാന്‍ ടി.പി സോമന്‍ അധ്യക്ഷത വഹിച്ച യോഗത്തിന് കണ്‍വീനര്‍ പി.സി രാജന്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346019/river-protection-committee-takes-action-against-dumping-waste-in-the-river)