---
title: "ഐആര്‍എംയു ഐഡന്റിറ്റി കാര്‍ഡ് വിതരണവും, ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു"
english_title: "IRMU Identity Card Distribution and Iftar Gathering Organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346142/irmu-identity-card-distribution-and-iftar-gathering-organized"
published_at: "2026-03-07T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abae9991c27_ki8.JPG"
keywords: []
---

# ഐആര്‍എംയു ഐഡന്റിറ്റി കാര്‍ഡ് വിതരണവും, ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു

> **Lead Summary:** **ബാലുശ്ശേരി: **മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അംഗീകൃത ട്രേഡ് യൂണിയനായ ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ (ഐആര്‍എംയു) ബാലുശ്ശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണവും, ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി: **മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അംഗീകൃത ട്രേഡ് യൂണിയനായ ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ (ഐആര്‍എംയു) ബാലുശ്ശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണവും, ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു.

ബാലുശ്ശേരി മൈ ലൂമയില്‍ വെച്ചു നടന്ന പരിപാടി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗള്‍ ദാസ് ത്രിവേണി ഉദ്ഘാടനം ചെയ്തു. പി.എം രതീഷ് അധ്യക്ഷത വഹിച്ചു. ഐആര്‍എംയു ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍ മുഖ്യ പ്രഭാഷണം നടത്തി. നന്മ ജില്ല കമ്മിറ്റി നടത്തിയ കവിത മത്സരത്തില്‍ വിജയിയായ യൂണിയന്‍ അംഗം രാധാകൃഷ്ണന്‍ ഉള്ളൂരിനെ ചടങ്ങില്‍ വെച്ച് ആദരിച്ചു. തുടര്‍ന്ന് ഐഡന്റിറ്റി കാര്‍ഡിന്റെ വിതരണവും നടത്തി.

സംസ്ഥാന കമ്മിറ്റി അംഗം ദേവരാജ് കന്നാട്ടി, കെസിഎ ലത്തീഫ്, ജില്ലാ വൈസ് പ്രസിഡണ്ട് സുനന്ദ ജി നായര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ രഘുനാഥ് പുറ്റാട്, ധ്രുവന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി എ.പി സതീഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.ഇ അജിത്ത് നന്ദിയും പറഞ്ഞു. പുതിയ മേഘല ഭാരവാഹികളെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346142/irmu-identity-card-distribution-and-iftar-gathering-organized)