---
title: "പേരാമ്പ്ര മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു"
english_title: "Perambra Muslim Youth League Perambra Panchayat Committee organized an Iftar meet."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346170/perambra-muslim-youth-league-perambra-panchayat-committee-organized-an-iftar-meet"
published_at: "2026-03-07T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abc254be7ef_moli_thomas.JPG"
keywords: []
---

# പേരാമ്പ്ര മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി പശ്ചിമേഷ്യന്‍ സംഘര്‍ഷം പ്രാര്‍ത്ഥനാ സദസ്സും, ഭാഷാ അനുസ്മരണവും, ഇഫ്താര്‍ മീറ്റും, റംസാന്‍ കിറ്റ് വിതരണവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി പശ്ചിമേഷ്യന്‍ സംഘര്‍ഷം പ്രാര്‍ത്ഥനാ സദസ്സും, ഭാഷാ അനുസ്മരണവും, ഇഫ്താര്‍ മീറ്റും, റംസാന്‍ കിറ്റ് വിതരണവും സംഘടിപ്പിച്ചു.

100 കുടുംബങ്ങള്‍ക്കുള്ള റംസാന്‍ കിറ്റ് സി.എച്ച് ഇബ്രാഹിംകുട്ടി പഞ്ചായത്ത് യൂത്ത് ലീഗിന് കൈമാറി. ഭാഷ അനുസ്മരണ പ്രഭാഷണം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എസ് പി കുഞ്ഞഹമ്മദ് നിര്‍വഹിച്ചു.

പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സഈദ് അയനിക്കല്‍ അധ്യക്ഷ വഹിച്ചു. ഇഫ്താര്‍ സ്‌നേഹ സന്ദേശം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് നിര്‍വ്വഹിച്ചു. പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് അലി തങ്ങള്‍ പാലേരി നേതൃത്വം നല്‍കി.

എം.കെ.സി കുട്ട്യാലി, ടി.പി മുഹമ്മദ്, പി. അബ്ദുറഹിമാന്‍ , ശിഹാബ് കന്നാടി, ജറീഷ് കൂത്താളി, സി.കെ ഹാഫിസ് ,കെ.സി മുഹമ്മദ്, ഇ.ഷാഹി, കെ.പി റസാക്ക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, വൈസ് പ്രസിഡണ്ട് വഹീദ പാറമ്മല്‍ ,രാജന്‍ മരുതേരി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലതികാ വിനോദ് ,ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ നാസിത, ജസീല വാഴയില്‍, അഡ്വക്കേറ്റ് കെ. അപര്‍ണ, രാധ അരീപോയില്‍, ധന്യ അനില്‍കുമാര്‍, ബാബു കൈലാസ്, ഷാജു, പി.കെ രാകേഷ്, അര്‍ജുന്‍ കട്ടയാട്ട്, പി.സി സിറാജ് , ആവള ഹമീദ്, കൂളിക്കണ്ടി കരീം, കോറോത്ത് റഷീദ്, ആര്‍.എം നിഷാദ് , ടി.കെ ജാബിര്‍, സാജിദ് പാറപ്പുറം, ഷെഫീഖ് എരവട്ടൂര്‍, ഹാഫിസ് ചേനായി, നിസാര്‍ വയലാളി, പി.പി സിറാജ്, എം.ശ്രീനി, ആര്‍ കെ മുഹമ്മദ്,പി.കെ റഷീദ് , ബിഎം മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

കെ.പി നിയാസ് സ്വാഗതം പറഞ്ഞ ചടങ്ങിന് ഷബീര്‍ ചാലില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346170/perambra-muslim-youth-league-perambra-panchayat-committee-organized-an-iftar-meet)