---
title: "മഞ്ഞള്‍ കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു"
english_title: "Turmeric cultivation and harvesting inaugurated at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346182/turmeric-cultivation-and-harvesting-inaugurated-at-perambra"
published_at: "2026-03-07T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abc4f3bd8fd_tyrr.jpg"
keywords: []
---

# മഞ്ഞള്‍ കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര: **ആത്മ ഗ്രൂപ്പ് ശാക്തീകരണ പദ്ധതി പ്രകാരം നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ രൂപീകരിച്ച ബട്ടര്‍ഫ്‌ലൈ എഫ്‌ഐജിയുടെ നേതൃത്വത്തില്‍ മഞ്ഞള്‍ കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എസ്.കെ അസൈനാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര: **ആത്മ ഗ്രൂപ്പ് ശാക്തീകരണ പദ്ധതി പ്രകാരം നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ രൂപീകരിച്ച ബട്ടര്‍ഫ്‌ലൈ എഫ്‌ഐജിയുടെ നേതൃത്വത്തില്‍ മഞ്ഞള്‍ കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എസ്.കെ അസൈനാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

എട്ടാം വാര്‍ഡ് അംഗം ടി.പി നാസര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൃഷി ഓഫീസര്‍ ടി.ജെ ജിജോ ജോസഫ് പദ്ധതി വിശദീകരണം നടത്തി. മുന്‍ അംഗം ടി.വി ഷിനി, കൃഷി അസിസ്റ്റന്റ് പ്രിയങ്ക, എഫ്‌ഐജി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏകദേശം 50 സെന്റ് സ്ഥലത്ത് പ്രഗതി ഇനം മഞ്ഞളാണ് കൃഷി ചെയ്തിരിക്കുന്നത്. വിളവെടുത്ത മഞ്ഞള്‍ ഗുണമേന്മയുള്ള മഞ്ഞള്‍ പൊടിയാക്കി നൊച്ചാട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി വഴി വിപണനം നടത്താന്‍ ആണ് ലക്ഷ്യം വയ്ക്കുന്നത്. എഫ്‌ഐജി അംഗം റോഷിനി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സോമന്‍ ചുള്ളികണ്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346182/turmeric-cultivation-and-harvesting-inaugurated-at-perambra)