---
title: "പകല്‍ വീട് നിര്‍മ്മിക്കണം; കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം "
english_title: "Kerala Senior Citizens Forum calls for construction of day houses"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346243/kerala-senior-citizens-forum-calls-for-construction-of-day-houses"
published_at: "2026-03-07T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abeb374a9dd_huyi.JPG"
keywords: []
---

# പകല്‍ വീട് നിര്‍മ്മിക്കണം; കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം 

> **Lead Summary:** **പേരാമ്പ്ര: **വയോജനങ്ങള്‍ക്ക് വിശ്രമിക്കാനും സമ്മേളനങ്ങള്‍ നടത്താനും സൗകര്യപ്രദമായ ഒരിടം ഒരുക്കണമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം. നൊച്ചാട് ഗ്രാമപഞ്ചായത്തിനടുത്തുള്ള കനാല്‍ പുറമ്പോക്ക് സ്ഥലത്ത് പകല്‍ വീട് നിര്‍മ്മിക്കണമെന്നാണ് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടത്.

## Article Content

**പേരാമ്പ്ര: **വയോജനങ്ങള്‍ക്ക് വിശ്രമിക്കാനും സമ്മേളനങ്ങള്‍ നടത്താനും സൗകര്യപ്രദമായ ഒരിടം ഒരുക്കണമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം. നൊച്ചാട് ഗ്രാമപഞ്ചായത്തിനടുത്തുള്ള കനാല്‍ പുറമ്പോക്ക് സ്ഥലത്ത് പകല്‍ വീട് നിര്‍മ്മിക്കണമെന്നാണ് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടത്.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം. കുഞ്ഞിരാമനുണ്ണി അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കെ. അബൂബക്കര്‍, കുഞ്ഞിമൊയ്തി വാളൂര്‍, എന്‍.എം. അച്ചുതന്‍കുട്ടി, പത്മനാഭന്‍ കൈതക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. രവീന്ദ്രന്‍ പുത്തലത്ത് സ്വാഗതം പറഞ്ഞ യോഗത്തില്‍ സുനീതി ബാലന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346243/kerala-senior-citizens-forum-calls-for-construction-of-day-houses)