---
title: "ഇരുചക്ര വാഹനപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം"
english_title: "Student dies in two-wheeler accident"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346417/student-dies-in-two-wheeler-accident"
published_at: "2026-03-08T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad36a9c4af5_cheruvannur.JPG"
keywords: []
---

# ഇരുചക്ര വാഹനപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** **പേരാമ്പ്ര: **ഇരുചക്രവാഹന അപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മൂന്നുപേര്‍ക്ക് പരിക്ക്. പയ്യോളി സ്വദേശിയായ വിദ്യാര്‍ഥിയാണ് മരണപെട്ടത്.

## Article Content

**പേരാമ്പ്ര: **ഇരുചക്രവാഹന അപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മൂന്നുപേര്‍ക്ക് പരിക്ക്. പയ്യോളി സ്വദേശിയായ വിദ്യാര്‍ഥിയാണ് മരണപെട്ടത്.

ഇന്ന് രാവിലെ 6.30-നാണ് പയ്യോളി തച്ചന്‍കുന്ന് അട്ടക്കുണ്ടിന് സമീപത്ത് വെച്ച് ഇരുചക്ര വാഹനത്തിന്റെ ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ മറിഞ്ഞാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന 3 സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റു.

തുറയൂര്‍ ചെരിച്ചില്‍ പള്ളിയിലേക്ക് പോവുകയായിരുന്ന നാലംഗ സംഘം പയ്യോളി പേരാമ്പ്ര റോഡിലെ തച്ചന്‍കുന്ന് പറമ്പില്‍ ക്ഷേത്രത്തിന് സമീപത്ത് ഇറക്കത്തില്‍ വച്ചാണ് അപകടം ഉണ്ടായത് .

ഉടന്‍ തന്നെ നാലു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.മൂന്ന് പേരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346417/student-dies-in-two-wheeler-accident)