---
title: "വാല്യക്കോട് കനാലില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Elderly man found dead in Valyacode canal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346427/elderly-man-found-dead-in-valyacode-canal"
published_at: "2026-03-08T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad41514a06d_ftyyi.JPG"
keywords: []
---

# വാല്യക്കോട് കനാലില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **പേരാമ്പ്ര: **വാല്യക്കോട് കനാലില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. രാമല്ലൂര്‍ സ്വദേശി അമ്പാളി മീത്തല്‍ അരിയന്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണി ഓടെയായിരുന്നു സംഭവം.

## Article Content

**പേരാമ്പ്ര: **വാല്യക്കോട് കനാലില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. രാമല്ലൂര്‍ സ്വദേശി അമ്പാളി മീത്തല്‍ അരിയന്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണി ഓടെയായിരുന്നു സംഭവം.

കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള വാല്യക്കോട് പുതിയോട്ടും കണ്ടിത്താഴ ഭാഗത്തെ കനാലിലാണ് മൃതദേഹം കണ്ടത്. കമിഴ്ന്നു കിടന്ന നിലയിലായിരുന്നു ഉണ്ടായത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കരയ്ക്കെടുത്ത ശേഷം പേരാമ്പ്ര താലൂക്കാശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346427/elderly-man-found-dead-in-valyacode-canal)