---
title: "അത്തൂനി ദേവി ക്ഷേത്ര താലപ്പൊലി മഹോല്‍സവം ഏപ്രില്‍ 1 ന് കൊടിയേറും "
english_title: "The Athuni Devi Temple Thalapoli Mahasavam will be held on April 1st"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346446/the-athuni-devi-temple-thalapoli-mahasavam-will-be-held-on-april-1st"
published_at: "2026-03-08T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad53aecad78_juiyt.JPG"
keywords: []
---

# അത്തൂനി ദേവി ക്ഷേത്ര താലപ്പൊലി മഹോല്‍സവം ഏപ്രില്‍ 1 ന് കൊടിയേറും 

> **Lead Summary:** **നടുവണ്ണൂര്‍ : **കോട്ടൂര്‍ കുന്നരംവെള്ളിയിലെ അത്തൂനി ദേവി ക്ഷേത്ര താലപ്പൊലി മഹോല്‍സവം ഏപ്രില്‍ 1 ന് വൈകുന്നേരം 4 മണിയ്ക്ക് കൊടിയേറും. ഏപ്രില്‍ 2 ന് പ്രതിഷ്ഠാദിനാഘോഷം, ഗണപതി ഹോമം, ദീപാരാധന, വിശേഷാല്‍ പൂജ, ചുറ്റുവിളക്ക്. ഏപ്രില്‍ 3 ന് - 6 മണിക്ക് വിശേഷാല്‍ പൂജകള്‍, ദീപാരാധന, ചുറ്റുവിളക്ക്, ഏപ്രില്‍ 4 ന് നിര്‍മാല്യദര്‍ശനം, വീശേഷാല്‍ പൂജകള്‍, ദീപാരധന, ചുറ്റുവിളക്ക്,

## Article Content

**നടുവണ്ണൂര്‍ : **കോട്ടൂര്‍ കുന്നരംവെള്ളിയിലെ അത്തൂനി ദേവി ക്ഷേത്ര താലപ്പൊലി മഹോല്‍സവം ഏപ്രില്‍ 1 ന് വൈകുന്നേരം 4 മണിയ്ക്ക് കൊടിയേറും. ഏപ്രില്‍ 2 ന് പ്രതിഷ്ഠാദിനാഘോഷം, ഗണപതി ഹോമം, ദീപാരാധന, വിശേഷാല്‍ പൂജ, ചുറ്റുവിളക്ക്. ഏപ്രില്‍ 3 ന് - 6 മണിക്ക് വിശേഷാല്‍ പൂജകള്‍, ദീപാരാധന, ചുറ്റുവിളക്ക്, ഏപ്രില്‍ 4 ന് നിര്‍മാല്യദര്‍ശനം, വീശേഷാല്‍ പൂജകള്‍, ദീപാരധന, ചുറ്റുവിളക്ക്,

ഏപ്രില്‍ 5 ന് വൈകുന്നേരം 4.30 ന് കലവറ നിറയ്ക്കല്‍, 6.30 ന് തന്ത്രി കക്കാട്ടില്ലത്ത് ദയാനന്ദന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സര്‍പ്പബലി, 8 മണി വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ക്ക് ആദരവ്, 8.30ന് മെഗാ തിരുവാതിര, 9 മണിക്ക് കരാട്ടെ പ്രദര്‍ശനം, രാത്രി 10 മണിക്ക് ഫ്യൂഷന്‍ തിരുവാതിര. ഏപ്രില്‍ 6 ന് വലിയ വിളക്ക് ദിനത്തില്‍ കാലത്ത് 5 മണിക്ക് നട തുറക്കും, 8 മണിയ്ക്ക് ഭണ്ഡാരം എഴുന്നള്ളത്ത് , 9 മണിയ്ക്ക് കുലമുറി, 12.30 ന് കുലവരവ്, 1 മണിക്ക് അന്നദാനം, വൈകുന്നേരം 5 മണിക്ക് കിഴക്കെ അത്തൂനി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിന് നിന്ന് കുടവരവ്, 6.30 ന് തായമ്പക, 7 മണിക്ക് പ്രാദേശിക കലാകാരന്‍ മാരുടെ കലാപരിപാടികള്‍, 10 മണിക്ക് കളം പാട്ട്, പുലര്‍ച്ചെ 2 മണിക്ക് കുന്നരം വെള്ളി കോവിലകത്ത് നിന്ന് എഴുന്നള്ളത്ത്.

ഏപ്രില്‍ 7 ന് ഉത്സവത്തിന്റെ പ്രധാന ദിവസമായ താലപ്പൊലി ദിനത്തില്‍ 6.30 ന് കളംപാട്ട് , 8.30 ന് കുലമുറി , 12.30 ന് കുലവരവ് , 1 മണിക്ക് അന്നദാനം, 3 മണിക്ക് കളം പാട്ട് , 4 മണിക്ക് പടിയക്കണ്ടി ചെറിയ പുരയില്‍ നിന്ന് ഗജവീരന്റെയും മുത്തുക്കുടകളുടെയും പഞ്ചവാദ്യങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളത്ത്, 6.30 ന് താലപ്പൊലി, 9.30 ന് കൂട്ടത്തിറ, 2 മണിക്ക് പരദേവത തിറ, 4 മണിക്ക് തിരി ഉഴിച്ചില്‍. ഏപ്രില്‍ 8 ന് ഗുരുതിയോടെ ഉല്‍സവം സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346446/the-athuni-devi-temple-thalapoli-mahasavam-will-be-held-on-april-1st)