---
title: "ഭവന നിര്‍മാണത്തിനും കുടിവെള്ള പദ്ധതിക്കും പ്രാധാന്യം നല്‍കി ചെറുവണ്ണൂര്‍ പഞ്ചായത്ത് ബജറ്റ്"
english_title: "Cheruvannur Panchayat budget gives importance to housing construction and drinking water project"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346449/cheruvannur-panchayat-budget-gives-importance-to-housing-construction-and-drinking-water-project"
published_at: "2026-03-08T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae4dde5ecef_che.jpg"
keywords: []
---

# ഭവന നിര്‍മാണത്തിനും കുടിവെള്ള പദ്ധതിക്കും പ്രാധാന്യം നല്‍കി ചെറുവണ്ണൂര്‍ പഞ്ചായത്ത് ബജറ്റ്

> **Lead Summary:** **പേരാമ്പ്ര:** കിടപ്പാടമില്ലാത്തവര്‍ക്ക് ആശ്വാസം പകരുന്ന ബജറ്റാണ് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിന്റേത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്തു കിണറുള്ളതില്‍ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് നളിനി നല്ലൂര്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** കിടപ്പാടമില്ലാത്തവര്‍ക്ക് ആശ്വാസം പകരുന്ന ബജറ്റാണ് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിന്റേത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്തു കിണറുള്ളതില്‍ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് നളിനി നല്ലൂര്‍ അധ്യക്ഷത വഹിച്ചു.

 കുടിവെള്ളം, ശുചിത്വം, റോഡ് വികസനം, ആരോഗ്യ മേഖല, സ്ത്രീ -ശിശുക്ഷേമം തുടങ്ങിയ മേഖലകള്‍ക്കും മുന്‍ഗണന നല്‍കിയിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി കുടുംബ ശ്രീ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും.

38,88,86,959 രൂപ വരവും 38,71,00,933 രൂപ ചിലവും പ്രതീക്ഷിക്കുന്നു. 17,86,026 രൂപയാണ് നീക്കിയിരിപ്പ്. കാര്‍ഷിക മേഖല - 19, 83,000, മൃഗസംരക്ഷണ മേഖല - 45 ലക്ഷം, ക്ഷീരവികസനം - 12,40,000, ഭവന നിര്‍മാണം- 3,64,81,000, സാമൂഹ്യക്ഷേമം - 57,43,700,പശ്ചാത്തല സൗകര്യവികസനം - 2,13,00000, കുടിവെള്ളം - 39 ലക്ഷം എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346449/cheruvannur-panchayat-budget-gives-importance-to-housing-construction-and-drinking-water-project)