---
title: " പേരാമ്പ്ര സില്‍വര്‍ കോളേജ് മാഗസിന്‍ പ്രകാശനം ചെയ്തു "
english_title: "Published by Perambra Silver College Magazine"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34648/published-by-perambra-silver-college-magazine"
published_at: "2022-03-29T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62431fc5a3fa3_WATER MERK  NEW.JPG"
keywords: []
---

#  പേരാമ്പ്ര സില്‍വര്‍ കോളേജ് മാഗസിന്‍ പ്രകാശനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര:** നാഷനല്‍ സര്‍വ്വീസ് സ്‌കിം സില്‍വര്‍ കോളേജ് യൂണിറ്റ് ഏകദിന ക്യാമ്പിന്റെ സമാപന വേളയില്‍ കോളേജ് മാഗസിന്‍ പ്രകാശനം ചെയ്തു.

## Article Content

**പേരാമ്പ്ര:** നാഷനല്‍ സര്‍വ്വീസ് സ്‌കിം സില്‍വര്‍ കോളേജ് യൂണിറ്റ് ഏകദിന ക്യാമ്പിന്റെ സമാപന വേളയില്‍ കോളേജ് മാഗസിന്‍ പ്രകാശനം ചെയ്തു.

ഉയരെ എന്ന് പേര് നല്‍കിയ മാഗസിന്‍ കോളേജ് ഗവേണിങ്ങ് ബോഡി ചെയര്‍മാന്‍ ഏ.കെ. തറുവയി ഹാജി പ്രകാശനം ചെയ്തു. വി.എസ് രമണന്‍ അദ്ധ്യക്ഷനായി.

യോഗത്തില്‍ കെ.ടി ബിനീഷ്, അബ്ദുള്‍ മാലിക് എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ വി.കെ റംഷീദ് സ്വാഗതവും സെക്രട്ടറി മുഹമ്മദ് അഖീല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34648/published-by-perambra-silver-college-magazine)