---
title: "വനിതാസംഗമം സംഘടിപ്പിച്ച് പെരവച്ചേരി ഗ്രാമോദയ വായനശാല വനിതാവേദി"
english_title: "Women's meeting organized by Peravacheri Gramodaya Reading Room Vanitha Vedi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346566/womens-meeting-organized-by-peravacheri-gramodaya-reading-room-vanitha-vedi"
published_at: "2026-03-09T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae6eccd3a34_vni.JPG"
keywords: []
---

# വനിതാസംഗമം സംഘടിപ്പിച്ച് പെരവച്ചേരി ഗ്രാമോദയ വായനശാല വനിതാവേദി

> **Lead Summary:** **നടുവണ്ണൂര്‍ :** കോട്ടൂര്‍ പെരവച്ചേരി ഗ്രാമോദയ വായനശാല വനിതാവേദിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതാസംഗമം സംഘടിപ്പിച്ചു. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ സിനി ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂര്‍ :** കോട്ടൂര്‍ പെരവച്ചേരി ഗ്രാമോദയ വായനശാല വനിതാവേദിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതാസംഗമം സംഘടിപ്പിച്ചു. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ സിനി ഉദ്ഘാടനം ചെയ്തു.

പി.പി അശ്വതി ജിജീഷ് അധ്യക്ഷത വഹിച്ചു. എ സുമ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ധന്യ ബിനീഷ്, കെ ശൈലജ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. അഖില ബിനീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ. ശോഭിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346566/womens-meeting-organized-by-peravacheri-gramodaya-reading-room-vanitha-vedi)