---
title: "ഇഫ്താര്‍ സ്‌നേഹ സംഗമം ഒരുക്കി കാരുണ്യ മുസ്ലിം റിലീഫ് കമ്മറ്റി "
english_title: "Karunya Muslim Relief Committee organizes Iftar Love Gathering at velliyoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346575/karunya-muslim-relief-committee-organizes-iftar-love-gathering-at-velliyoor"
published_at: "2026-03-09T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae9853be72b_kif.JPG"
keywords: []
---

# ഇഫ്താര്‍ സ്‌നേഹ സംഗമം ഒരുക്കി കാരുണ്യ മുസ്ലിം റിലീഫ് കമ്മറ്റി 

> **Lead Summary:** **പേരാമ്പ്ര: **റംസാന്‍ വ്രതശുദ്ധിയില്‍ പതിനേഴിന്റെ ബദര്‍ സ്മരണയില്‍ യുദ്ധ ഭീകരതക്കെതിരെ കാരുണ്യ മുസ്ലിം റിലീഫ് കമ്മറ്റി വെള്ളിയൂരില്‍ ഇഫ്താര്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു. സാമൂഹിക സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന കാരുണ്യയുടെ ഈ വര്‍ഷത്തെ റംസാന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് ഇഫ്താര്‍ സംഗമവും, യുദ്ധ ഭീകരതക്കെതിരെ പ്രതിജ്ഞയും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര: **റംസാന്‍ വ്രതശുദ്ധിയില്‍ പതിനേഴിന്റെ ബദര്‍ സ്മരണയില്‍ യുദ്ധ ഭീകരതക്കെതിരെ കാരുണ്യ മുസ്ലിം റിലീഫ് കമ്മറ്റി വെള്ളിയൂരില്‍ ഇഫ്താര്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു. സാമൂഹിക സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന കാരുണ്യയുടെ ഈ വര്‍ഷത്തെ റംസാന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് ഇഫ്താര്‍ സംഗമവും, യുദ്ധ ഭീകരതക്കെതിരെ പ്രതിജ്ഞയും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചത്.

ഗാനരചയിതാവും പ്രഭാഷകനുമായ രമേശ് കാവില്‍ ഉദ്ഘാനം ചെയ്ത് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. യഥാര്‍ത്ഥ വിശ്വാസിയാകാന്‍ വലിയ ശ്രമം വേണമെന്നും എല്ലാവരെയും ചേര്‍ത്തു വെക്കുന്ന ഹൃദയവിശാലതയാണ് റംസാന്‍ മാസത്തിലെ പുണ്യമെന്നും അദ്ദേഹം പറഞ്ഞു. അഞ്ഞൂറിലധികം ആളുകള്‍ സംഗമത്തില്‍ യുദ്ധ ഭീകരതക്കെതിരെ പ്രതിജ്ഞയെടുത്തു.

കാരുണ്യ പ്രസിഡണ്ട് എം.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജി കൊട്ടാരക്കല്‍ മുഖ്യാതിഥിയായി. റഫീഖ് സക്കരിയ്യ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് ഖത്തീബ് സയിദ് സാലിം വാഫി ബദര്‍ സന്ദേശം നല്‍കി. മഹല്ല് പ്രസിഡണ്ട് പി. ഇമ്പിച്ചിമമ്മു കാരുണ്യ കെയര്‍ ആന്റ് പാലിയേറ്റീവിന്റെ പ്രഖ്യാപനം നടത്തി.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. നസീറ, എസ് രാജീവ്, കാരുണ്യ ജനറല്‍ സെക്രട്ടറി വി.എം. അഷറഫ്, ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ എസ്. രമേശ്, ഭാസ്‌കരന്‍ പന്ന്യാകോട്, മഹല്ല് ജനറല്‍ സെക്രട്ടറി കെ.ടി. അസ്സന്‍, പേരാമ്പ്ര പ്രസ്സ് ഫോറം പ്രസിഡണ്ട് എന്‍.പി. വിധു, പി.എം. ഷരീഫ് നൈസ്, കെ.എം. സൂപ്പി, ഖാലിദ് എടവന, വി.പി. ഇസ്മയില്‍, കൊടക്കല്‍ അബ്ദുലത്തീഫ്, വി.പി. നസീര്‍, പി.സി. അബ്ദുഹിമാന്‍ മുസ്ല്യാര്‍, മര്‍ഹബ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346575/karunya-muslim-relief-committee-organizes-iftar-love-gathering-at-velliyoor)