---
title: "കന്നാട്ടിയില്‍ പുഞ്ച കൃഷി കൊയ്ത്ത് ഉത്സവം നടത്തി"
english_title: "Punja harvest festival held in Kannatti"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346637/punja-harvest-festival-held-in-kannatti"
published_at: "2026-03-09T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aeac156e64c_nui.JPG"
keywords: []
---

# കന്നാട്ടിയില്‍ പുഞ്ച കൃഷി കൊയ്ത്ത് ഉത്സവം നടത്തി

> **Lead Summary:** **പേരാമ്പ്ര :** ചങ്ങരോത്ത് കന്നാട്ടി വയലില്‍ തരിശായി കിടന്ന പാടത്ത് കൃഷിയിറങ്ങി വിളവെടുത്തിരിക്കുകയാണ് ഒരു കൂട്ടം കര്‍ഷകര്‍. ഇവിടെ കന്നാട്ടി പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് പുഞ്ചകൃഷി ഇറക്കിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൃഷി ചെയ്യാതെ കിടന്ന പാടശേഖരത്തിലെ 5 ഏക്കറോളം സ്ഥലത്താണ് പ്രദേശത്തുകാരായ ഇരുപത്തഞ്ചോളം കര്‍ഷകര്‍ ചേര്‍ന്ന് ചങ്ങരോത്ത് കൃഷി ഭവന്റെ സഹകരണത്തോടെ കൃഷിയിറക്കി മികച്ച വിളവ് ഉണ്ടാക്കിയെടുത്തത്.

## Article Content

**പേരാമ്പ്ര :** ചങ്ങരോത്ത് കന്നാട്ടി വയലില്‍ തരിശായി കിടന്ന പാടത്ത് കൃഷിയിറങ്ങി വിളവെടുത്തിരിക്കുകയാണ് ഒരു കൂട്ടം കര്‍ഷകര്‍. ഇവിടെ കന്നാട്ടി പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് പുഞ്ചകൃഷി ഇറക്കിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൃഷി ചെയ്യാതെ കിടന്ന പാടശേഖരത്തിലെ 5 ഏക്കറോളം സ്ഥലത്താണ് പ്രദേശത്തുകാരായ ഇരുപത്തഞ്ചോളം കര്‍ഷകര്‍ ചേര്‍ന്ന് ചങ്ങരോത്ത് കൃഷി ഭവന്റെ സഹകരണത്തോടെ കൃഷിയിറക്കി മികച്ച വിളവ് ഉണ്ടാക്കിയെടുത്തത്.

കൊയത്തുത്സവത്തില്‍ പങ്കാളികളാവാനും നെല്ല് കൊയ്തെടുക്കുന്നതിനുമായി പഴയകാല കര്‍ഷക തൊഴിലാളികളും നാട്ടുകാരും എത്തിച്ചേര്‍ന്നു. അരിവാളുമായി കര്‍ഷകരും കൊയ്ത്തുകാരും കൃഷി വകുപ്പ് ജീവനക്കാരും ജനപ്രതിനിധികളും എല്ലാവരും കന്നാട്ടി വയലിലേക്ക് ഇറങ്ങിയത് ഗതകാലസ്മരണയുണര്‍ത്തി.

പുഞ്ച കൃഷിയുടെ കൊയ്ത്ത് ഉത്സവം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍ നിര്‍വ്വഹിച്ചു. പാടശേഖര സമിതി പ്രസിഡന്റ് കെ.സി. ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. വി.എം. ദാസന്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു. അനിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാലന്‍ മണ്ടയുള്ളതില്‍, പി. ശാലിനി, താലൂക്ക് സ്റ്റാറ്റസ്റ്റിക്കല്‍ ഇന്‍സ്പക്ടര്‍ കെ. ഫസീന, കൃഷി ഓഫീസര്‍ അഞ്ജു തോമസ്, സി.വി. രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. പാടശേഖര സമിതി സെക്രട്ടറി രവി കന്നാട്ടി സ്വാഗതം പറഞ്ഞ ചടങ്ങിന് പി.ടി. രവി നന്ദിയും പറഞ്ഞു.

കെ.സി. ഇസ്മയില്‍, രവി കന്നാട്ടി, വി.എം ദാസന്‍, എന്‍.ഇ ചന്ദ്രന്‍, കെ.വി പ്രജീഷ്, എന്‍.കെ ശ്രീജിത്ത്, രാജന്‍ കാരങ്കോട്ട്, കെ കുഞ്ഞിക്കേളു, വി.എം ബാലന്‍, രാജേന്ദ്രന്‍, സുരേന്ദ്രന്‍, ഗിരീഷ് കാപ്പിയില്‍, പി.ടി രവി, കെ.കെ ബാലകൃഷ്ണന്‍, വിജയന്‍ തേജസ്, പ്രകാശന്‍ കാരങ്കോട്ട്, മുഹമ്മദ്, കുട്ടി മമ്മി, കെ.സി ഷാഫി, അബ്ദുള്ള ഹാജി, എം.പി ഷിബു, പി. സജീവന്‍, ശശി കരുവാന്‍കണ്ടി, രാജീവന്‍ പഴുപ്പട്ട, വരപ്പുറത്ത് ചന്ദ്രന്‍ തുടങ്ങിയ കര്‍ഷകരാണ് കൃഷിക്ക് നേതൃത്വം നല്‍കിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346637/punja-harvest-festival-held-in-kannatti)