---
title: "ഓയില്‍ ചോര്‍ന്ന് റോഡില്‍ ഒഴുകി; തെന്നി വീണ് ബൈക്ക് യാത്രക്കാര്‍"
english_title: "Oil spilled on the road; bikers slip and fall"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346641/oil-spilled-on-the-road-bikers-slip-and-fall"
published_at: "2026-03-09T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aeb39bf2efb_bgh.JPG"
keywords: []
---

# ഓയില്‍ ചോര്‍ന്ന് റോഡില്‍ ഒഴുകി; തെന്നി വീണ് ബൈക്ക് യാത്രക്കാര്‍

> **Lead Summary:** **കോഴിക്കോട്: **കുറ്റ്യാടിയില്‍ ഓടുന്ന ലോറിയില്‍ നിന്ന് ഓയില്‍ ചോര്‍ന്ന് റോഡിലൊഴുകിയതിനെ തുടര്‍ന്ന് നിരവധി ബൈക്ക് യാത്രക്കാര്‍ റോഡില്‍ തെന്നി വീണ് അപകടം. ഇന്ന് ഉച്ചക്ക് 12.45 ഓടെ കുറ്റ്യാടി അടുക്കത്ത് നരയങ്കോട് ജുമാ മസ്ജിദിന് സമീപത്താണ് സംഭവം. ലോറിയില്‍ നിന്ന് ചോര്‍ന്ന ഓയില്‍ ഏകദേശം 50 മീറ്ററോളം ദൂരത്തില്‍ റോഡിലാകെ പരന്നു. തുടര്‍ന്ന് അതുവഴി എത്തിയ ബൈക്കുകളുടെ നിയന്ത്രണം നഷ്ടപ്പെടുകയും അഞ്ചോളം ബൈക്ക് യാത്രക്കാര്‍ ഓയിലില്‍ തെന്നി റോഡില്‍ വീഴുകയുമായിരുന്നു.

## Article Content

**കോഴിക്കോട്: **കുറ്റ്യാടിയില്‍ ഓടുന്ന ലോറിയില്‍ നിന്ന് ഓയില്‍ ചോര്‍ന്ന് റോഡിലൊഴുകിയതിനെ തുടര്‍ന്ന് നിരവധി ബൈക്ക് യാത്രക്കാര്‍ റോഡില്‍ തെന്നി വീണ് അപകടം. ഇന്ന് ഉച്ചക്ക് 12.45 ഓടെ കുറ്റ്യാടി അടുക്കത്ത് നരയങ്കോട് ജുമാ മസ്ജിദിന് സമീപത്താണ് സംഭവം. ലോറിയില്‍ നിന്ന് ചോര്‍ന്ന ഓയില്‍ ഏകദേശം 50 മീറ്ററോളം ദൂരത്തില്‍ റോഡിലാകെ പരന്നു. തുടര്‍ന്ന് അതുവഴി എത്തിയ ബൈക്കുകളുടെ നിയന്ത്രണം നഷ്ടപ്പെടുകയും അഞ്ചോളം ബൈക്ക് യാത്രക്കാര്‍ ഓയിലില്‍ തെന്നി റോഡില്‍ വീഴുകയുമായിരുന്നു.

അപകടം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ നാട്ടുകാര്‍ ജനകീയ ദുരന്ത നിവാരണ സേനയെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം വെള്ളമടിച്ച് റോഡിലെ ഓയില്‍ നീക്കം ചെയ്തു.

തുടര്‍ന്ന് ജെഡിഎന്‍എസ് പ്രവര്‍ത്തകര്‍ റോഡ് പൂര്‍ണ്ണമായും കഴുകി വൃത്തിയാക്കിയതോടെയാണ് ഗതാഗതം സുരക്ഷിതമായത്. സംഭവത്തില്‍ പരിക്കേറ്റവര്‍ക്ക് പരിക്കുകള്‍ ഗുരുതരമല്ല. നിലവില്‍ പ്രദേശത്തെ ഗതാഗതം സാധാരണ നിലയിലായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346641/oil-spilled-on-the-road-bikers-slip-and-fall)