---
title: "ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ബജറ്റില്‍ കാര്‍ഷിക, ക്ഷീരവികസന, പാര്‍പ്പിട, ശുചിത്വ മേഖലകള്‍ക്ക് മുന്‍ഗണന"
english_title: "Priority given to agriculture, dairy development, housing and sanitation sectors in Changaroth Grama Panchayat budget"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346646/priority-given-to-agriculture-dairy-development-housing-and-sanitation-sectors-in-changaroth-grama-panchayat-budget"
published_at: "2026-03-09T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aeb6755b474_nseem.JPG"
keywords: []
---

# ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ബജറ്റില്‍ കാര്‍ഷിക, ക്ഷീരവികസന, പാര്‍പ്പിട, ശുചിത്വ മേഖലകള്‍ക്ക് മുന്‍ഗണന

> **Lead Summary:** **പേരാമ്പ്ര: **ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് എസ്. സുനന്ദ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയിലിന്റെ അധ്യക്ഷതയില്‍ അവതരിപ്പിച്ച ബജറ്റില്‍ കാര്‍ഷിക ക്ഷീര വികസന, പാര്‍പ്പിട, ശുചിത്വ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കുന്നു. 55,01,0 7,971 രൂപ വരവും, 50,86,78,165 രൂപ ആകെ ചെലവും 4, 14, 29,806 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന വാര്‍ഷിക ബജറ്റാണ് അവതരിപ്പിച്ചത്.

## Article Content

**പേരാമ്പ്ര: **ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് എസ്. സുനന്ദ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയിലിന്റെ അധ്യക്ഷതയില്‍ അവതരിപ്പിച്ച ബജറ്റില്‍ കാര്‍ഷിക ക്ഷീര വികസന, പാര്‍പ്പിട, ശുചിത്വ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കുന്നു. 55,01,0 7,971 രൂപ വരവും, 50,86,78,165 രൂപ ആകെ ചെലവും 4, 14, 29,806 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന വാര്‍ഷിക ബജറ്റാണ് അവതരിപ്പിച്ചത്.

ഉല്പാദന മേഖലക്ക് 48, 62, 928 രൂപയും, മൃഗ സംരക്ഷണത്തിന് 27, 25 000 രൂപയും, ക്ഷീരമേഖലക്ക് 25 00 000 രൂപയും, പട്ടികജാതി ഉന്നമനത്തിനായി 1, 38, 87, 000 രൂപയും, പട്ടിക വര്‍ഗ ഉന്നമനത്തിനായി 12, 75, 000 രൂപയും നീക്കിവെച്ച ബജറ്റില്‍ പാര്‍പ്പിട മേഖലക്കായി 5 കോടി രൂപയും വനിതകളുടെ ഉന്നമനത്തിനായി 48, 34, 000 രൂപയും കുട്ടികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി 57, 80, 000 രൂപയും നീക്കി വെച്ചിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമാക്കുന്നതിനും, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനം, തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതിനും, തെരുവ് നായ്ക്കളുടെ ശല്യം ഇല്ലാതാക്കുന്നതിനും, ഡയാലിസ് ചെയ്യുന്ന രോഗികള്‍ക്ക് മരുന്നു നല്‍കല്‍, സ്നേഹസ്പര്‍ശം പദ്ധതിക്ക് തുക നല്‍കല്‍, ലൈഫ് ഭവനപദ്ധതി, വനിത വികസനത്തിനുള്ള പദ്ധതികള്‍, കുടിവെള്ളം, തൊഴിലുറപ്പ് പദ്ധതി തുടങ്ങി സമഗ്ര മേഖലയ്ക്കും പുരോഗതി കൈവരിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.

കേരളത്തിലെ ആദ്യത്തെ ഭിന്നശേഷി പാര്‍ക്കായ കടിയങ്ങാട് പാലം പ്രവര്‍ത്തിക്കുന്ന പാര്‍ക്ക് നവീകരിക്കാനും ടൂറിസം മേഖലയില്‍ കൂടുതല്‍ പദ്ധതികര്‍ നടപ്പിലാക്കാനും ബജറ്റ് വിഭാവനം ചെയ്യുന്നു. ഗ്രാമപഞ്ചായത്തിന്റെ അധീനതയില്‍ കടിയങ്ങാട് പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി സ്മാരക കമ്മ്യൂണിറ്റി ഹാള്‍ പുതുക്കി പണയുമെന്നും ജീവിത ശൈലീ രോഗം മൂലം കിടപ്പിലായവര്‍ക്ക് പരിചരണത്തിനും ഡയഗ്നോസിസിനുമായി സഞ്ചരിക്കുന്ന ലബോറട്ടറി സൗകര്യമൊരുക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനകാര്യ അധ്യക്ഷന്‍ കൂടിയായ വൈസ് പ്രസിഡന്റ് അറിയിച്ചു.

അസിസ്റ്റന്റ്  സെക്രട്ടറി മനോജ് കുമാര്‍ സ്വാഗതം പറഞ്ഞ ബജറ്റ് യോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷരായ എം.കെ. ഫാത്തിമ, കെ.ബി. താര, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ താഹിറ സെല്‍മാന്‍, ഉബൈദ് വാഴയില്‍, സി.കെ. പുഷ്പ, പി. ശാലിനി, സന്തോഷ് കോശി, ഷരീഫ് കയനോത്ത്, എന്‍.പി. സീനത്ത്, ഇ.എം. അഷറഫ്, കെ.കെ. സാറ, എന്‍.എസ് നിധീഷ്, ബാലന്‍ മണ്ടയുള്ളതില്‍, സി.എച്ച്. സക്കീന കാസിം, കെ.ടി. രവീന്ദ്രന്‍, കെ.എം. ശാലിനി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346646/priority-given-to-agriculture-dairy-development-housing-and-sanitation-sectors-in-changaroth-grama-panchayat-budget)