---
title: "ട്രെയിനില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞു റെയില്‍വേ സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍"
english_title: "Dramatic scenes at the railway station as mother abandons baby on train and runs away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346737/dramatic-scenes-at-the-railway-station-as-mother-abandons-baby-on-train-and-runs-away"
published_at: "2026-03-10T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afabbd4ef17_cheruvannur.JPG"
keywords: []
---

# ട്രെയിനില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞു റെയില്‍വേ സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍

> **Lead Summary:** പേരാമ്പ്ര: ട്രെയിന്‍ യാത്രയ്ക്കിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ സഹയാത്രികനെ ഏല്‍പ്പിച്ച് യുവതി കടന്നുകളഞ്ഞു. ഇന്നലെ രാവിലെ 10.30-ഓടെ ഷൊര്‍ണൂര്‍ - കോഴിക്കോട് പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം 

## Article Content

പേരാമ്പ്ര: ട്രെയിന്‍ യാത്രയ്ക്കിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ സഹയാത്രികനെ ഏല്‍പ്പിച്ച് യുവതി കടന്നുകളഞ്ഞു. ഇന്നലെ രാവിലെ 10.30-ഓടെ ഷൊര്‍ണൂര്‍ - കോഴിക്കോട് പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം 

കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് കുഞ്ഞിനെ സീറ്റില്‍ കിടത്തിയ ശേഷം സീറ്റിലുണ്ടായിരുന്ന യുവാവിനോട് നോക്കാന്‍ ഏല്‍പ്പിച്ച് യുവതി ശുചിമുറിയിലേക്ക് പോവുകയായിരുന്നു.

എന്നാല്‍ ട്രെയിന്‍ പുറപ്പെട്ടിട്ടും യുവതി തിരികെ എത്തിയില്ല. കുഞ്ഞ് നിര്‍ത്താതെ കരയാന്‍ തുടങ്ങിയതോടെ സഹയാത്രികന്‍ പരിഭ്രാന്തനായി. ട്രെയിന്‍ ഫറോക്ക് സ്റ്റേഷനില്‍ എത്തിയപ്പോള്‍ യുവാവ് കുഞ്ഞുമായി ഇറങ്ങി റെയില്‍വേ പോലീസിനെ വിവരം അറിയിച്ചു. ഉടന്‍ തന്നെ റെയില്‍വേ പോലീസും ചൈല്‍ഡ് ഹെല്‍പ്പ് ഡെസ്‌കും ചേര്‍ന്ന് കുഞ്ഞിനെ സുരക്ഷിതമായി സെന്റ് വിന്‍സെന്റ് ഹോമിലെ ശിശുഭവനിലേക്ക് മാറ്റി.

പിന്നീട് നടത്തിയ തിരച്ചിലില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് തന്നെ യുവതിയെ കണ്ടെത്താന്‍ പോലീസിന് സാധിച്ചു. ഇവര്‍ മുന്‍പും ഇത്തരത്തില്‍ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ചിരുന്നതായി കണ്ടെത്തി.

കുഞ്ഞിന് നിലവില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. കുഞ്ഞിനെ അമ്മയോടൊപ്പമോ, അതോ ശിശുഭവന്റെ സംരക്ഷണത്തില്‍ തുടരണോ എന്ന കാര്യത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തീരുമാനമെടുക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346737/dramatic-scenes-at-the-railway-station-as-mother-abandons-baby-on-train-and-runs-away)