---
title: "വനിതാ ദിനം ആചരിച്ച് പടിഞ്ഞാറക്കര പെണ്‍കൂട്ട് അയല്‍പക്കവേദി"
english_title: "Padinjarakkara Penkoot Neighborhood Forum celebrates Women's Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346759/padinjarakkara-penkoot-neighborhood-forum-celebrates-womens-day"
published_at: "2026-03-10T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afb96342fb3_yu.JPG"
keywords: []
---

# വനിതാ ദിനം ആചരിച്ച് പടിഞ്ഞാറക്കര പെണ്‍കൂട്ട് അയല്‍പക്കവേദി

> **Lead Summary:** **മുയിപ്പോത്ത്**: മുയിപ്പോത്ത് പടിഞ്ഞാറക്കരയിലെ കൂട്ട് അയല്‍പക്കവേദിയുടെ വനിതാ വിഭാഗമായ 'പെണ്‍കൂട്ട് ' ഈ വര്‍ഷത്തെ വനിതാ ദിനം 2026 വിവിധ പരിപാടികളോടെ ആചരിച്ചു. സ്ത്രീ സുരക്ഷയും നിയമങ്ങളും എന്ന വിഷയത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസോടെ കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വ്വീസ് പ്രതിനിധി അഡ്വ: സി.കെ ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.കെ ശ്യാമള വനിതാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

## Article Content

**മുയിപ്പോത്ത്**: മുയിപ്പോത്ത് പടിഞ്ഞാറക്കരയിലെ കൂട്ട് അയല്‍പക്കവേദിയുടെ വനിതാ വിഭാഗമായ 'പെണ്‍കൂട്ട് ' ഈ വര്‍ഷത്തെ വനിതാ ദിനം 2026 വിവിധ പരിപാടികളോടെ ആചരിച്ചു. സ്ത്രീ സുരക്ഷയും നിയമങ്ങളും എന്ന വിഷയത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസോടെ കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വ്വീസ് പ്രതിനിധി അഡ്വ: സി.കെ ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.കെ ശ്യാമള വനിതാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വിവിധ മേഖലകളില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ച 11 ാം വാര്‍ഡ് ആശാ വര്‍ക്കര്‍ ഭാര്‍ഗ്ഗവി, ഹരിത കര്‍മ്മ സേനാംഗം ശാലിനി സത്യന്‍, ക്രസന്റ് പാലിയേറ്റീവ് നഴ്‌സ് രതില വിനീഷ്, ആവള പിഎച്ച്‌സി നഴ്‌സ് വി.എം ഷീബ, ചെറുവണ്ണൂര്‍ സുരക്ഷ പാലിയേറ്റീവ് അംഗം ഒ റംല എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രസിഡണ്ട് വി.ജെ ഷിജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ ബ്ലോക്ക് കേരളോത്സവ വിജയി പാര്‍വണ പ്രശാന്ത് ഉള്‍പ്പെടെയുള്ള പ്രതിഭകളുടെ കലാവിരുന്നും, പെണ്‍കൂട്ട് സഹോദരിമാരുടെ നൃത്തസന്ധ്യയും അരങ്ങേറി. സെക്രട്ടറി കെ.പി. ഷൈജ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി ഷീജ സുമോദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346759/padinjarakkara-penkoot-neighborhood-forum-celebrates-womens-day)