---
title: " യാത്രികരായ വിശ്വാസികള്‍ക്ക് നോമ്പ് തുറ വിഭവങ്ങളുമായി പേരാമ്പ്ര സോണ്‍ എസ്‌വൈഎസ്"
english_title: "Perambra Zone SYS provides fasting food to pilgrims"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346808/perambra-zone-sys-provides-fasting-food-to-pilgrims"
published_at: "2026-03-10T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afe2e18ebb9_nomb.jpg"
keywords: []
---

#  യാത്രികരായ വിശ്വാസികള്‍ക്ക് നോമ്പ് തുറ വിഭവങ്ങളുമായി പേരാമ്പ്ര സോണ്‍ എസ്‌വൈഎസ്

> **Lead Summary:** **പേരാമ്പ്ര : **റംസാന്‍ ദിനങ്ങളില്‍ നോമ്പ് നോല്‍ക്കുന്ന യാത്രികര്‍ക്ക് നോമ്പ് തുറ വിഭവങ്ങളുമായി പേരാമ്പ്ര സോണ്‍ എസ്‌വൈഎസ്. മനുഷ്യന്‍ ദൈവവുമായി കൂടുതല്‍ അടുക്കുന്ന ദിനങ്ങളാണ് റംസാനിലെ ദിനങ്ങള്‍. റംസാനിലെ പ്രധാന ആചാരമാണ് ഇസ്ലാം മതത്തിലെ അഞ്ച് തൂണുകളില്‍ ഒന്നായ ഉപവാസം.

## Article Content

**പേരാമ്പ്ര : **റംസാന്‍ ദിനങ്ങളില്‍ നോമ്പ് നോല്‍ക്കുന്ന യാത്രികര്‍ക്ക് നോമ്പ് തുറ വിഭവങ്ങളുമായി പേരാമ്പ്ര സോണ്‍ എസ്‌വൈഎസ്. മനുഷ്യന്‍ ദൈവവുമായി കൂടുതല്‍ അടുക്കുന്ന ദിനങ്ങളാണ് റംസാനിലെ ദിനങ്ങള്‍. റംസാനിലെ പ്രധാന ആചാരമാണ് ഇസ്ലാം മതത്തിലെ അഞ്ച് തൂണുകളില്‍ ഒന്നായ ഉപവാസം.

റംസാന്‍ നോമ്പ് നോല്‍ക്കുന്നതിനിടെ ജീവിതയാത്രയില്‍ നോമ്പ്മുറി സമയത്തിന് വീടുകളിലോ, മസ്ജിദുകളിലോ എത്താന്‍ കഴിയാത്തവരെ കാത്ത് ഇഫ്ത്താര്‍ വിഭവങ്ങളുമായി പേരാമ്പ്ര ബൈപ്പാസില്‍ കല്ലോട് ഭാഗത്ത് തൂവെള്ള വസ്ത്രധാരികളെ കാണാം. നോമ്പ് മുറിക്കാവശ്യമായ വെള്ളവും വിഭവങ്ങളും ഇവര്‍ വാഹനങ്ങളില്‍ എത്തിച്ച് കൊടുക്കും. യാത്രക്കാരായ വിശ്വാസികള്‍ക്ക് ഇത് ഏറെ സഹായകരമാവുന്നു.

എസ്‌വൈഎസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഇഫ്ത്താര്‍ ഖൈമയുടെ ഭാഗമായാണ് പേരാമ്പ്ര സോണിന്റെ നേതൃത്വത്തില്‍ നോമ്പ് തുറ വിഭവങ്ങള്‍ നല്‍കി വരുന്നത്. പേരാമ്പ്ര ബൈപ്പാസ് റോഡ് കല്ലോട് കുറ്റ്യാടി റോഡില്‍ സംഗമിക്കുന്ന ഭാഗത്താണ് വൈകിട്ട് ആറ് മണി മുതല്‍ എസ്‌വൈഎസ് പ്രവര്‍ത്തകര്‍ ഇഫ്ത്താര്‍ വിഭവങ്ങളുടെ വിതരണം നടത്തുന്നത്.

പേരാമ്പ്രയിലെയും മറ്റും ചില സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് ഈ പുണ്യ പ്രവര്‍ത്തി ദിവസവും തുടര്‍ന്ന് പോവുന്നത്. എസ്‌വൈഎസ് പേരാമ്പ്ര സോണ്‍ പ്രസിഡന്റ് അബ്ദുള്‍ റസാഖ് ബദവി, സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ് സഖാഫി, മുസ്തഫ മുസ്ല്യാര്‍, അബ്ദുള്‍ അസീസ് മുയിപ്പോത്ത്, സൂബൈര്‍ സഖാഫി എടവരാട്, ജുനൈദ് സഖാഫി കൂത്താളി, താഹ പേരാമ്പ്ര തുടങ്ങിയവരാണ് ഓരോ ദിവസങ്ങളിലായി ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി വരുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346808/perambra-zone-sys-provides-fasting-food-to-pilgrims)