---
title: "ലോക വനിതാദിനം സംഘടിപ്പിച്ച് ആവള മാനവ മഹിളാവേദി"
english_title: "Avala Manava Mahilavedi organizes World Women's Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346848/avala-manava-mahilavedi-organizes-world-womens-day"
published_at: "2026-03-10T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aff945b98c9_hyu.jpg"
keywords: []
---

# ലോക വനിതാദിനം സംഘടിപ്പിച്ച് ആവള മാനവ മഹിളാവേദി

> **Lead Summary:** പേരാമ്പ്ര: ആവള മാനവ മഹിളാവേദി ലോക വനിതാദിനാചാരണത്തില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ ഉദ്ഘാടനം ചെയ്തു. വി.പി ഷൈനി അധ്യക്ഷത വഹിച്ചു. മാനവ കലാവേദി ഓഡിറ്റോറിയത്തില്‍ നടന്ന ആര്‍. രാജശ്രീയുടെ 'നിന്റെ കഥ' എന്ന പുസ്തക ചര്‍ച്ചയില്‍ കെ.സി പ്രശാന്തിനി കോഴിക്കോട് പുസ്തകാവതരണം നടത്തി.

## Article Content

പേരാമ്പ്ര: ആവള മാനവ മഹിളാവേദി ലോക വനിതാദിനാചാരണത്തില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ ഉദ്ഘാടനം ചെയ്തു. വി.പി ഷൈനി അധ്യക്ഷത വഹിച്ചു. മാനവ കലാവേദി ഓഡിറ്റോറിയത്തില്‍ നടന്ന ആര്‍. രാജശ്രീയുടെ 'നിന്റെ കഥ' എന്ന പുസ്തക ചര്‍ച്ചയില്‍ കെ.സി പ്രശാന്തിനി കോഴിക്കോട് പുസ്തകാവതരണം നടത്തി.

സാഹിത്യകാരി കെ.പി സീന, പി.എം ഗീത, ജി സ്മിത, സുനിത ശ്രീപദം, രവി പി. അരീക്കല്‍, രാജന്‍ അരീക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മഹിളാവേദി സെക്രട്ടറി എസ്.ആര്‍ അനുശ്രീ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി ശ്രീജ മലയില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346848/avala-manava-mahilavedi-organizes-world-womens-day)