---
title: "ഇന്‍കാസ് ഖത്തര്‍ സഹായനിധി കൈമാറി"
english_title: "Aid fund handed over"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346851/aid-fund-handed-over"
published_at: "2026-03-10T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69affd89c6b47_moli_thomas.JPG"
keywords: []
---

# ഇന്‍കാസ് ഖത്തര്‍ സഹായനിധി കൈമാറി

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയില്‍ നടത്തിവരുന്ന സൗജന്യ ഭക്ഷണ വിതരണ പരിപാടിയിലേക്ക് ഇന്‍കാസ് ഖത്തര്‍ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി അരലക്ഷം രൂപ സംഭാവനയായ് നല്‍കി.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയില്‍ നടത്തിവരുന്ന സൗജന്യ ഭക്ഷണ വിതരണ പരിപാടിയിലേക്ക് ഇന്‍കാസ് ഖത്തര്‍ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി അരലക്ഷം രൂപ സംഭാവനയായ് നല്‍കി.

ആശുപത്രിയില്‍ അഡ്മിറ്റാകുന്ന രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കുമാണ് രണ്ട് നേരം സൗജന്യമായ് പൂര്‍ണ്ണമായും പൊതുജനങ്ങളുടെ സഹകരണത്തോടെ ഭക്ഷണം വിതരണം ചെയ്യുന്നത്.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. കെ പ്രവീണ്‍ കുമാര്‍ സഹായധനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടിക്ക് കൈമാറി. വൈസ് പ്രസിഡണ്ട് വഹീദ പാറേമ്മല്‍, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിജി ഷിജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാജന്‍ മരുതേരി, വി.ബി രാജേഷ്, ആദില നിബ്രാസ് , ഇന്‍കാസ് പ്രതിനിധി ഷാജി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ. മധു കൃഷ്ണന്‍, പി.എസ് സുനില്‍കുമാര്‍, ബാബു തത്തക്കാടന്‍, പി.എം പ്രകാശന്‍, വിജയ് രാജന്‍ തോട്ടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346851/aid-fund-handed-over)