---
title: "ഇഫ്താര്‍ സംഗമവും യുദ്ധവിരുദ്ധ സദസും സംഘടിപ്പിച്ച് ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ്"
english_title: "Hasta Charitable Trust organizes Iftar gathering and anti-war rally at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346902/hasta-charitable-trust-organizes-iftar-gathering-and-anti-war-rally-at-perambra"
published_at: "2026-03-10T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b04f7a39f13_loi.jpg"
keywords: []
---

# ഇഫ്താര്‍ സംഗമവും യുദ്ധവിരുദ്ധ സദസും സംഘടിപ്പിച്ച് ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ്

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയില്‍ കഴിഞ്ഞ 2 വര്‍ഷക്കാലമായി ജീവകാരുണ്യ സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും യുദ്ധവിരുദ്ധ സദസും സംഘടിപ്പിച്ചു. പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി പ്രശസ്ത സാഹിത്യകാരനും ഗാനരചയിതാവുമായ രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു. ഹസ്ത ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയില്‍ കഴിഞ്ഞ 2 വര്‍ഷക്കാലമായി ജീവകാരുണ്യ സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും യുദ്ധവിരുദ്ധ സദസും സംഘടിപ്പിച്ചു. പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി പ്രശസ്ത സാഹിത്യകാരനും ഗാനരചയിതാവുമായ രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു. ഹസ്ത ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു.

പരിപാടിയുടെ ഭാഗമായി ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ക്യാന്‍വാസില്‍ യുദ്ധവിരുദ്ധ സിഗ്‌നേച്ചര്‍ ക്യാമ്പയിനും നടത്തി. നൂറുകണക്കിന് ആളുകള്‍ പ്രതിഷേധ ഒപ്പ് രേഖപ്പെടുത്തി. എ.കെ തറുവൈയ് ഹാജി യുദ്ധവിരുദ്ധ സന്ദേശം നല്‍കി.

സി.പി.എ അസീസ്, ഇ. അശോകന്‍, രാജീവ് തോമസ്, ജില്ല പഞ്ചായത്ത് അംഗം ലത കെ. പൊറ്റയില്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടകണ്ടി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ലതിക വിനോദ്, മോളി തോമസ്, ഉമ്മര്‍ തണ്ടോറ, നഫീസ വാഴയില്‍, നളിനി നെല്ലൂര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പറേമ്മല്‍, കെ. മധു കൃഷ്ണന്‍, ഇ ഷാഹി, ബാബു കൈലാസ്, കെ. ബാലനാരായണന്‍, കെ.കെ വിനോദന്‍, കെ.പി രാമചന്ദ്രന്‍, കെ.പി റസാഖ്, പി.ജെ തോമസ്, സായൂജ് അമ്പലകണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. ഹസ്ത സെക്രട്ടറി ഒ.എം രാജന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് വി.കെ. രമേശന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346902/hasta-charitable-trust-organizes-iftar-gathering-and-anti-war-rally-at-perambra)