---
title: "ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച് പേരാമ്പ്ര സൗത്ത് വ്യാപാരി വ്യവസായി സമിതി "
english_title: "Perambra South Traders and Businessmen Committee organizes Iftar party"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346990/perambra-south-traders-and-businessmen-committee-organizes-iftar-party"
published_at: "2026-03-11T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b108dda10f9_YUI.jpg"
keywords: []
---

# ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച് പേരാമ്പ്ര സൗത്ത് വ്യാപാരി വ്യവസായി സമിതി 

> **Lead Summary:** **പേരാമ്പ്ര: **കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ചെനോളി റോഡിലെ ദയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് സി.കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ബി.എം. മുഹമ്മദ് മുഖ്യാതിഥിയായിരുന്നു.

## Article Content

**പേരാമ്പ്ര: **കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ചെനോളി റോഡിലെ ദയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് സി.കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ബി.എം. മുഹമ്മദ് മുഖ്യാതിഥിയായിരുന്നു.

ഷാജു ഹൈലൈറ്റ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ കെ.എം. ശ്രീനിവാസന്‍, ബാബു കൊമ്മിണിയോട്ട്, വി.കെ. നാസിദ, യൂസഫ് കരിമ്പില്‍ പൊയില്‍, വി.കെ. സജിന, സാവിത്രി അടിയാട്ടില്‍, ധന്യ അനില്‍കുമാര്‍, അനിരുദ്ധന്‍, അഡ്വ. അപര്‍ണ്ണ, രാധ അരീപ്പൊയില്‍ മീത്തല്‍, ജസീല വാഴയില്‍, സി. പത്മകല, വനജ കിഴക്കയില്‍, സുനിജ, കെ.വി. വല്‍സന്‍ നായര്‍, വിനു നാഗത്ത്, വി.സി. പ്രദീപ് എന്നിവരും സമിതി ഭാരവാഹികളായ വി.കെ ഭാസ്‌ക്കരന്‍, എ.പി ശ്രീജ, സുമ കായണ്ണ, നിര്‍മ്മല സജീവ് എന്നിവരും സംസാരിച്ചു.

മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് പാലേരി, യൂണിറ്റിലെ വ്യാപാരി വ്യവസായി അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. മതസൗഹാര്‍ദ്ദവും ഒത്തൊരുമയും പുതുക്കുന്ന വേദിയായി മാറിയ വിരുന്നില്‍ നൂറ്റന്‍പതിലധികം പേര്‍ പങ്കെടുത്ത ഇഫ്താര്‍ സ്നേഹവിരുന്നും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346990/perambra-south-traders-and-businessmen-committee-organizes-iftar-party)