---
title: "വനിതാദിനത്തില്‍ ഗൃഹ സുരക്ഷാക്ലാസ്സ് നടത്തി"
english_title: "Home safety class held on Women's Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346995/home-safety-class-held-on-womens-day"
published_at: "2026-03-11T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b10d7a3d12b_moli_thomas.JPG"
keywords: []
---

# വനിതാദിനത്തില്‍ ഗൃഹ സുരക്ഷാക്ലാസ്സ് നടത്തി

> **Lead Summary:** **പേരാമ്പ്ര :** മേപ്പയൂര്‍ കുറുങ്ങോട്ടു താഴ ചേതന കലാ സാംസ്‌കാരിക വേദിയുടെയും അഗ്‌നി രക്ഷാനിലയത്തിന്റെയും സഹകരണത്തോടെ മാര്‍ച്ച് 8 ലോക വനിതാ ദിനത്തോടനുബന്ധിച്ചു വനിതാ സംഗമവും അഗ്‌നിസുരക്ഷാ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** മേപ്പയൂര്‍ കുറുങ്ങോട്ടു താഴ ചേതന കലാ സാംസ്‌കാരിക വേദിയുടെയും അഗ്‌നി രക്ഷാനിലയത്തിന്റെയും സഹകരണത്തോടെ മാര്‍ച്ച് 8 ലോക വനിതാ ദിനത്തോടനുബന്ധിച്ചു വനിതാ സംഗമവും അഗ്‌നിസുരക്ഷാ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

കുറുങ്ങോട്ട് വിജേഷിന്റെ വീട്ടില്‍ സംഘടിപ്പിച്ച പരിപാടി ഗ്രാമ പഞ്ചായത്ത് അംഗം കെ.വി ഉഷ ഉദ്ഘാടനം ചെയ്തു. സജിത്ര അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം രാജീവന്‍ കെ കെ മുഖ്യാതിഥിയായി. പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ റഫീഖ് കാവില്‍ ഗൃഹ സുരക്ഷാക്ലാസ്സ് നയിച്ചു. 

പാചകവാതക അപകട സാധ്യതകള്‍, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്നിവയെ കുറിച്ചും, ഇലക്ട്രിക് ഷോക്ക് അപായങ്ങളെ പറ്റിയും വൈദ്യുതോപകരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴുള്ള സുരക്ഷാ മുന്‍കരുതലുകളെ പറ്റിയും ബോധവത്കരണ ക്ലാസ് നടത്തി.

ആര്‍ ബാലകൃഷ്ണന്‍, സി.എന്‍ ഉഷ തുടങ്ങിയവര്‍ സംസാരിച്ചു.ബിന്ധ്യ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സുവര്‍ണ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346995/home-safety-class-held-on-womens-day)