---
title: "നടുവണ്ണൂരില്‍ നിയന്ത്രണം വിട്ട മിനിലോറി മരത്തിലിടിച്ച് അപകടം"
english_title: "Accident after mini lorry loses control and hits tree in Naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347074/accident-after-mini-lorry-loses-control-and-hits-tree-in-naduvannur"
published_at: "2026-03-11T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b14780d1ba1_yop.jpg"
keywords: []
---

# നടുവണ്ണൂരില്‍ നിയന്ത്രണം വിട്ട മിനിലോറി മരത്തിലിടിച്ച് അപകടം

> **Lead Summary:** **നടുവണ്ണൂര്‍: **നടുവണ്ണൂരിന് സമീപം മിനിലോറി നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് അപകടം. ഇന്ന് രാവിലെയാണ് സംഭവം. മറ്റ് വാഹനങ്ങളൊന്നും അതുവഴി വരാത്തതിനാലും റോഡരികിലെ മരത്തില്‍ ഇടിച്ചു നിന്നതിനാലും വലിയ അപകടം ഒഴിവായി. അപകടസമയത്ത് വാഹനത്തിന്റെ മുന്‍ഭാഗം ഉയര്‍ന്നുപൊങ്ങിയ നിലയിലായിരുന്നു.

## Article Content

**നടുവണ്ണൂര്‍: **നടുവണ്ണൂരിന് സമീപം മിനിലോറി നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് അപകടം. ഇന്ന് രാവിലെയാണ് സംഭവം. മറ്റ് വാഹനങ്ങളൊന്നും അതുവഴി വരാത്തതിനാലും റോഡരികിലെ മരത്തില്‍ ഇടിച്ചു നിന്നതിനാലും വലിയ അപകടം ഒഴിവായി. അപകടസമയത്ത് വാഹനത്തിന്റെ മുന്‍ഭാഗം ഉയര്‍ന്നുപൊങ്ങിയ നിലയിലായിരുന്നു.

വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും, ഡ്രൈവര്‍ പരിക്കുകള്‍ ഒന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347074/accident-after-mini-lorry-loses-control-and-hits-tree-in-naduvannur)