---
title: "സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പേരാമ്പ്ര സ്‌ക്വാഡിന് "
english_title: "Perambra Squad awarded State Police Chief's Badge of Honor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347183/perambra-squad-awarded-state-police-chiefs-badge-of-honor"
published_at: "2026-03-12T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b24edf4b37d_JYUT.jpg"
keywords: []
---

# സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പേരാമ്പ്ര സ്‌ക്വാഡിന് 

> **Lead Summary:** **പേരാമ്പ്ര :** മികച്ച കുറ്റാന്വേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് സംസ്ഥാന പൊലീസ് മേധാവിയുടെ ''ബാഡ്ജ് ഓഫ് ഓണര്‍''പദവിക്ക് അര്‍ഹരായി പേരാമ്പ്ര സ്‌ക്വാഡ്. കേസുകളുടെ കാര്യക്ഷമമായ അന്വേഷണത്തിനും പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിനുമുള്ള മികച്ച പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് ഈ അംഗീകാരം പ്രഖ്യാപിച്ചത്.

## Article Content

**പേരാമ്പ്ര :** മികച്ച കുറ്റാന്വേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് സംസ്ഥാന പൊലീസ് മേധാവിയുടെ ''ബാഡ്ജ് ഓഫ് ഓണര്‍''പദവിക്ക് അര്‍ഹരായി പേരാമ്പ്ര സ്‌ക്വാഡ്. കേസുകളുടെ കാര്യക്ഷമമായ അന്വേഷണത്തിനും പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിനുമുള്ള മികച്ച പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് ഈ അംഗീകാരം പ്രഖ്യാപിച്ചത്.

പേരാമ്പ്ര അനു കൊലപാതക കേസ് വിജയകരമായി അന്വേഷിച്ച അന്നത്തെ പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.എ സന്തോഷ്, എസ്‌ഐ പി പ്രദീപന്‍, എസ്‌സിപിഒ മാരായ ടി.കെ റിയാസ്, എ.എം അരുണ്‍ ഘോഷ്, വി.സി ശ്രീജിത്ത് എന്നിവര്‍ക്കാണ് ''ബാഡ്ജ് ഓഫ് ഓണര്‍'' ലഭിച്ചത്.

 കൂടാതെ വടകര ദൃഷാന വാഹനാപകട കേസില്‍ മികച്ച അന്വേഷണം നടത്തിയതിന് അന്നത്തെ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിയായിരുന്ന പി നിധിന്‍ രാജ് ഐപിഎസ്, ഡിസിബി ഡിവൈഎസ്പി വി.വി ബെന്നി, എഎസ്‌ഐ സുരേഷ് ബാബു, എസ്‌സിപിഒ മാരായ കെ.ബി ബിജേഷ്, ടി.കെ ബിനീഷ്, കെ ഷിനില്‍ എന്നിവരും അംഗീകാരത്തിന് അര്‍ഹരായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347183/perambra-squad-awarded-state-police-chiefs-badge-of-honor)