---
title: " പേരാമ്പ്രയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് ഓഫീസ് ഒരുങ്ങി"
english_title: "NDA election office ready in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347198/nda-election-office-ready-in-perambra"
published_at: "2026-03-12T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b25b494ea82_lpoi.jpg"
keywords: []
---

#  പേരാമ്പ്രയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് ഓഫീസ് ഒരുങ്ങി

> **Lead Summary:** **പേരാമ്പ്ര **: സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുന്നേ മുന്നണികള്‍ ചുവരെഴുത്തുകള്‍ നടത്തി സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതേണ്ട ഭാഗം ഒഴിച്ചിട്ട് മതിലുകള്‍ കയ്യടക്കുന്ന തെരഞ്ഞെടുപ്പ് കാലത്തെ പതിവ് കാഴ്ചയാണ്. എന്നാല്‍ പേരാമ്പ്രയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നതിന് മുന്‍പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഒരുക്കിയിരിക്കുകയാണ് എന്‍ഡിഎ. പേരാമ്പ്ര െൈബപ്പാസില്‍ ഇഎംഎസ് ജംഗ്ഷന് സമീപമാണ് വിശാലമായ ഓഫീസ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തകൃതിയായാണ് ഇവിടെ ഉള്ള ഒരു വീട് ഓഫീസാക്കി മാറ്റിയത്. ഇന്ന് കാലത്ത് ഓഫീസില്‍ ഗണപതി ഹോമം നടത്തി.

## Article Content

**പേരാമ്പ്ര **: സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുന്നേ മുന്നണികള്‍ ചുവരെഴുത്തുകള്‍ നടത്തി സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതേണ്ട ഭാഗം ഒഴിച്ചിട്ട് മതിലുകള്‍ കയ്യടക്കുന്ന തെരഞ്ഞെടുപ്പ് കാലത്തെ പതിവ് കാഴ്ചയാണ്. എന്നാല്‍ പേരാമ്പ്രയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നതിന് മുന്‍പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഒരുക്കിയിരിക്കുകയാണ് എന്‍ഡിഎ. പേരാമ്പ്ര െൈബപ്പാസില്‍ ഇഎംഎസ് ജംഗ്ഷന് സമീപമാണ് വിശാലമായ ഓഫീസ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തകൃതിയായാണ് ഇവിടെ ഉള്ള ഒരു വീട് ഓഫീസാക്കി മാറ്റിയത്. ഇന്ന് കാലത്ത് ഓഫീസില്‍ ഗണപതി ഹോമം നടത്തി.

നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് നിര്‍വ്വഹിക്കും. ബിജെപിയുടെ എ ക്ലാസ് മണ്ഡലമല്ലെങ്കിലും തെരഞ്ഞെടുപ്പ് രംഗം സജീവമാക്കി നല്ല മുന്നേറ്റം കാഴ്ചവെക്കാനാണ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും നീക്കം. കഴിഞ്ഞ തവണ പതിനൊന്നായിരം കടന്ന മുന്നണിയുടെ വോട്ട് വിഹിതം ഇത്തവണ അതിന്റെ ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. 1996 ല്‍ ബിജെപിയിലെ കെ.എം. സുധാകരന്‍ 5794 വോട്ടുകള്‍ നേടി. അഞ്ച് വര്‍ഷത്തിന് ശേഷം സ്ഥാനാര്‍ത്ഥിയായി എത്തിയ പി. ചന്ദ്രിക അത് 7214 ആക്കി ഉയര്‍ത്തി. മണ്ഡലത്തില്‍ ബിജെപിയുടെ വളര്‍ച്ച കാണിക്കുന്നതായിരുന്നു പിന്നീട് വന്ന തെരഞ്ഞെടുപ്പുകള്‍.

2016 ല്‍ മണ്ഡലം മുന്നണിയിലെ സഖ്യ കക്ഷിയായ ബിജെഡിഎസിന് നല്‍കിയപ്പോള്‍ സ്ഥാനാര്‍ത്ഥിയായി എത്തിയ സുകുമാരന്‍ നായര്‍ക്ക് ലഭിച്ചത് 8561 വോട്ടുകള്‍. കഴിഞ്ഞ തവണ 2011 ല്‍ ബിജെപി ശക്തനായ സ്ഥാനാര്‍ത്ഥി അഡ്വ. കെ.വി സുധീര്‍ കുമാറിനെ കളത്തിലിറക്കി. കഴിഞ്ഞ തവണ പേരാമ്പ്രയില്‍ ബിജെപി എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 11, 165 വോട്ടുകള്‍. നിലവിലെ രാഷ്ട്രിയ സാഹചര്യത്തില്‍ കേരളത്തില്‍ ബിജെപിക്ക് മികച്ച വിജയങ്ങള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. ഇതിന്റെ അലയൊലികള്‍ പേരാമ്പ്രയിലെ വോട്ട് വിഹിതത്തിലും വന്‍ വര്‍ദ്ധനവ് ഉണ്ടാക്കും എന്ന ആത്മവിശ്വാസത്തിലാണവര്‍.

എന്‍ഡിഎ മുന്നണി സംസ്ഥാനത്ത് ഒട്ടുമിക്ക നിമയസഭ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും ആരംഭിച്ച് കഴിച്ചു. പല മണ്ഡലങ്ങളിലും ഇതുപോലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ ആരംഭിച്ച് കഴിഞ്ഞു. മാര്‍ച്ച് പകുതിയോടെ 140 മണ്ഡലങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് പേരാമ്പ്രയിലും നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറക്കുന്നത്. പേരാമ്പ്ര വഴി കടന്ന് പോവുന്ന ആരുടെയും ശ്രദ്ധ നേടുന്നതാണ് ഓഫീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര ശേഖറിന്റെയും മറ്റ് ദേശീയ സംസ്ഥാന നേതാക്കളുടെ ഫോട്ടോകള്‍ ഓഫീസിന് മുന്നിലായി സ്ഥാപിച്ചിട്ടുണ്ട്.

ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മേഖല ജനറല്‍ സെക്രട്ടറി എം. മോഹനന്‍, ജില്ല പ്രസിഡന്റ് അഡ്വ. പ്രഫുല്‍ കൃഷ്ണ, ജില്ല കമ്മിറ്റി ഭാരവാഹികളായ കെ.കെ. രജീഷ്, ജുബിന്‍ ബാലകൃഷ്ണന്‍, രാഗേഷ് തറമ്മല്‍, കെ. ജയസുധ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും. ഇനി സ്ഥാനാര്‍ത്ഥി ആരെന്നറിഞ്ഞാല്‍ മാത്രം മതി ഇവിടെ എല്ലാം സജ്ജമാണ്. ആര് സ്ഥാനാര്‍ത്ഥിയായി വന്നാലും നല്ല മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. അവരില്‍ ചിലര്‍ പ്രാദേശിമായ ഏതെങ്കിലും ഒരു നേതാവ് സ്ഥാനാര്‍ത്ഥിയായി വരണമെന്നും ആഗ്രഹിക്കുന്നു. 2015 ലും 2025 ലും മണ്ഡലത്തിലെ ഓരോ വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചെടുത്തതിന്റെ ആത്മ വിശ്വാസവും അവര്‍ പങ്ക്വെക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347198/nda-election-office-ready-in-perambra)