---
title: "മന്ദങ്കാവിലെ പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണ കേന്ദ്രം; നാട്ടുകാര്‍ ആശങ്കയില്‍"
english_title: "Plastic waste collection center in Mandankavu; Locals concerned"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347243/plastic-waste-collection-center-in-mandankavu-locals-concerned"
published_at: "2026-03-12T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b27d6c68da6_moli_thomas.JPG"
keywords: []
---

# മന്ദങ്കാവിലെ പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണ കേന്ദ്രം; നാട്ടുകാര്‍ ആശങ്കയില്‍

> **Lead Summary:** **നടുവണ്ണൂര്‍: **മന്ദങ്കാവില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണകേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്.

## Article Content

**നടുവണ്ണൂര്‍: **മന്ദങ്കാവില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണകേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്.

മന്ദങ്കാവിലെ കേരഫെഡിന് സമീപത്തായി പുളിയാല്‍ മീത്തല്‍ ഐഎച്ച്ഡിപി ഉന്നതിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണ കേന്ദ്രത്തിനെതിരെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗതെത്തിയത്.

പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ക്ക് പുറമെ ആശുപത്രി മാലിന്യങ്ങളും ഇവിടെ നിക്ഷേപിക്കുന്നുണ്ടെന്നും, ഇതുമൂലം സമീപവാസികളായ 35 ഓളം കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. ഇവിടെ നിന്നുള്ള ദുര്‍ഗന്ധം മൂലം വീടുകളില്‍ കഴിയാന്‍ പറ്റാത്ത അവസ്ഥയും കുട്ടികളും പ്രായമുള്ളവരും ഉള്‍പ്പെടെയുള്ളവര്‍ ശുദ്ധവായു ലഭിക്കാതെ ബുദ്ധിമുട്ടുകയുമാണ്.

കൂടാതെ മാലിന്യ കൂമ്പാരത്തില്‍ കൊതുകുകള്‍ പെരുകുകയും ഇതുമൂലം രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യത കൂടുതലാണന്നും നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചതിന് ശേഷം ഇവിടെ നിന്ന് പുക ഉയരുന്നത് പൂര്‍ണ്ണമായും നില്‍ക്കാത്തത് കാരണം ഉന്നതിയിലെ നിവാസികള്‍ക്ക് വീടുകളില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

പ്ലാസ്റ്റിക്ക് കത്തിയുള്ള പുകയും മണവും ആളുകള്‍ക്ക അസ്വസ്ഥതയും ശരീരത്തില്‍ ചൊറിയലും ചുമയും ശ്വാസ തടസ്സവും അനുഭവപ്പെടുന്നു. ഇതുമൂലം ഇവിടുത്തുകാര്‍ ദുരിതമനുഭവിക്കുകയാണ്. തീ പിടുത്തത്തെ തുടര്‍ന്ന് ഇവിടുത്തുകാരെ ദുരിതാശ്വാസ കേമ്പിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ അവിടെ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ വീടുകളിലേക്ക് തിരിച്ച് വരികയായിരുന്നു.

കഴിഞ്ഞ ദിവസം ഉന്നതിതിലെ യുവതി അര്‍ബുദ ബാധിതയായി മരണപെട്ടിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി പ്ലാസ്റ്റിക്ക് ശേഖരണ കേന്ദ്രം ഇവിടെ പ്രവര്‍ത്തിച്ച് വരുന്നു. ഈകാലയളവില്‍ ഏഴോളം പേര്‍ക്ക് അര്‍ബുധ രോഗബാധയാല്‍ ജീവന്‍ നഷ്ടപെട്ടതായും നാട്ടുകാര്‍ അറിയിച്ചു. മഴക്കാലത്ത് ഇവിടെ നിന്നുള്ള മലിന ജലം വീടുകളിലേക്ക് ഒഴുകി എത്തുന്നതും മാരക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍

. ഉന്നതിയിലെ ദുരവസ്ഥ മനസ്സിലാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെത്തി. ഇവിടുത്തെ വീടുകളിലെ ആളുകളോട് പ്രശ്‌നങ്ങള്‍ നേരിട്ട് ചോദിച്ച് മനസ്സിലാക്കി. കോണ്‍ഗ്രസ് നേതാക്കളായ കാവില്‍ പി. മാധവന്‍, അക്ബര്‍ അലി കൊയമ്പ്രത്ത് എന്നിവരുടെ നേതൃത്വത്തിലാണ് സന്ദര്‍ശനം നടത്തിയത്. 

ഉന്നതതല അന്വേഷണം, ഈ സ്ഥാപനത്തിന്റെ ലൈസന്‍സ് സംബന്ധിച്ചും, അവിടെ ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവ് സംബന്ധിച്ചും നിഷ്പക്ഷമായ ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും, പട്ടികജാതി അധിക്ഷേപം നടത്തിയവര്‍ക്കെതിരെയും നിയമവിരുദ്ധമായി സ്ഥാപനം പ്രവര്‍ത്തിപ്പിച്ചവര്‍ക്കെതിരെയും കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും, പുനരധിവാസവും നഷ്ടപരിഹാരവും, ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ചികിത്സാ സഹായവും ഉറപ്പാക്കണമെന്നും നേതാക്കള്‍ ആവശ്യപെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347243/plastic-waste-collection-center-in-mandankavu-locals-concerned)