---
title: "ചക്കിട്ടപ്പാറ ചെരിയംപുറത്ത് സി. മേഴ്സി അഗസ്റ്റിന്‍ അന്തരിച്ചു"
english_title: "C. Mercy Augustine of Cheriyampurath, Chakkitappara passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347264/c-mercy-augustine-of-cheriyampurath-chakkitappara-passed-away"
published_at: "2026-03-12T15:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b28cb7c7970_gty.jpg"
keywords: []
---

# ചക്കിട്ടപ്പാറ ചെരിയംപുറത്ത് സി. മേഴ്സി അഗസ്റ്റിന്‍ അന്തരിച്ചു

> **Lead Summary:** **ചക്കിട്ടപ്പാറ :** തിരുഹൃദയ സന്ന്യാസിനീ സമൂഹം താമരശ്ശേരി സാന്തോം പ്രൊവിന്‍സ് അംഗമായ ചെരിയംപുറത്ത് സി. മേഴ്സി അഗസ്റ്റിന്‍ അന്തരിച്ചു.

## Article Content

**ചക്കിട്ടപ്പാറ :** തിരുഹൃദയ സന്ന്യാസിനീ സമൂഹം താമരശ്ശേരി സാന്തോം പ്രൊവിന്‍സ് അംഗമായ ചെരിയംപുറത്ത് സി. മേഴ്സി അഗസ്റ്റിന്‍ അന്തരിച്ചു.

കുളിരാമുട്ടി, കല്ലുരുട്ടി, അമലാപുരി, തിരൂര്‍, പശുക്കടവ്, ബാംഗ്ലൂര്‍, ഛാന്ദാ മിഷന്‍, ഓള്‍ഡ് ഏജ് ഹോം കൂരാച്ചുണ്ട് എന്നീ ഭവന സമൂഹങ്ങളിലും സിസ്റ്റര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൂരാച്ചുണ്ട് സെന്റ് ജോസഫ് ഓള്‍ഡേജ് ഹോമില്‍ പൊതു ദര്‍ശനം. സംസ്‌ക്കാര കര്‍മ്മങ്ങളുടെ ഒന്നാം ഭാഗം നാളെ 9 മണിക്ക് കൂരാച്ചുണ്ട് സെന്റ് ജോസഫ്‌സ് ഓള്‍ഡേജ് ഹോമില്‍ ആരംഭിക്കുന്നു.

തുടര്‍ന്ന് കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന ദൈവാലയത്തില്‍ 10 മണിക്ക് വിശുദ്ധ കുര്‍ബാനക്ക് ശേഷം നടക്കുന്ന സംസ്‌ക്കാര കര്‍മ്മങ്ങള്‍ക്ക് താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ നേതൃത്വം നല്‍കും.

പിതാവ് ചക്കിട്ടപ്പാറ ചെരിയംപുറത്ത് ആഗസ്റ്റിന്‍. മാതാവ് പരേതയായ ഏലിക്കുട്ടി. സഹോദരങ്ങള്‍ സക്കറിയ, എല്‍സമ്മ, കൊച്ചുത്രേസ്യ, തോമസ് (കൊച്ചപ്പച്ചന്‍), ജോസ് പരേതനായ മാത്യു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347264/c-mercy-augustine-of-cheriyampurath-chakkitappara-passed-away)