---
title: "ഇഫ്താര്‍ സംഗമം നടത്തി കെഎസ്എസ് പിഎ ചങ്ങരോത്ത് മണ്ഡലം കമ്മിറ്റി"
english_title: "KSSPA Changaroth Mandal Committee held an Iftar meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347286/ksspa-changaroth-mandal-committee-held-an-iftar-meeting"
published_at: "2026-03-12T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b29eebc7751_FT.jpg"
keywords: []
---

# ഇഫ്താര്‍ സംഗമം നടത്തി കെഎസ്എസ് പിഎ ചങ്ങരോത്ത് മണ്ഡലം കമ്മിറ്റി

> **Lead Summary:** ചങ്ങരോത്ത് : കെഎസ്എസ്പിഎ ചങ്ങരോത്ത് മണ്ഡലം കമ്മിറ്റി ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു. കെഎസ്എസ് പിഎ നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് വി. കണാരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.പി. ഇബ്രാഹീം ഇഫ്താര്‍ സന്ദേശം നല്‍കി.

## Article Content

ചങ്ങരോത്ത് : കെഎസ്എസ്പിഎ ചങ്ങരോത്ത് മണ്ഡലം കമ്മിറ്റി ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു. കെഎസ്എസ് പിഎ നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് വി. കണാരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.പി. ഇബ്രാഹീം ഇഫ്താര്‍ സന്ദേശം നല്‍കി.

ഡിസിസി സെക്രട്ടറി ഇ.വി. രാമചന്ദ്രന്‍, സംസ്ഥാന കൗണ്‍സിലര്‍ സി.കെ. രാഘവന്‍, പി.ടി. വിജയന്‍, പി.കെ. കൃഷ്ണദാസ്, വാര്‍ഡ് അംഗം കെ.ടി. രവീന്ദ്രന്‍, ഇ.വി. ശങ്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം.കെ. ദാമോദരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ രാജന്‍ കങ്കാടത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347286/ksspa-changaroth-mandal-committee-held-an-iftar-meeting)