---
title: "കുറ്റിക്കണ്ടി മുക്ക് - കുറ്റിക്കണ്ടി താഴ - മക്കാട്ട് താഴ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Kuttikkandi Mukku - Kuttikkandi Thaza - Makkat Thaza road inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347290/kuttikkandi-mukku-kuttikkandi-thaza-makkat-thaza-road-inaugurated"
published_at: "2026-03-12T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2a279659e6_TP.jpg"
keywords: []
---

# കുറ്റിക്കണ്ടി മുക്ക് - കുറ്റിക്കണ്ടി താഴ - മക്കാട്ട് താഴ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **മേപ്പയ്യൂര്‍: **കുറ്റിക്കണ്ടി മുക്ക് - കുറ്റിക്കണ്ടി താഴ - മക്കാട്ട് താഴ റോഡ് ഉദ്ഘാടനം ചെയ്തു. അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡില്‍ ഏക്കാട്ടൂരില്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ യുടെ പ്രദേശിക വികസന ഫണ്ടില്‍ 10 ലക്ഷം രൂപയും - അരിക്കുളം ഗ്രാമ പഞ്ചായത്ത് എന്‍ ആര്‍ഇജി ഫണ്ടില്‍ നിന്ന് 5 ലക്ഷം രൂപയും വിനിയോഗിച്ചാണ് നവീകരണ പ്രവര്‍ത്തി പൂര്‍ത്തികരിച്ചത്.

## Article Content

**മേപ്പയ്യൂര്‍: **കുറ്റിക്കണ്ടി മുക്ക് - കുറ്റിക്കണ്ടി താഴ - മക്കാട്ട് താഴ റോഡ് ഉദ്ഘാടനം ചെയ്തു. അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡില്‍ ഏക്കാട്ടൂരില്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ യുടെ പ്രദേശിക വികസന ഫണ്ടില്‍ 10 ലക്ഷം രൂപയും - അരിക്കുളം ഗ്രാമ പഞ്ചായത്ത് എന്‍ ആര്‍ഇജി ഫണ്ടില്‍ നിന്ന് 5 ലക്ഷം രൂപയും വിനിയോഗിച്ചാണ് നവീകരണ പ്രവര്‍ത്തി പൂര്‍ത്തികരിച്ചത്.

കുറ്റിക്കണ്ടി മുക്ക് - കുറ്റിക്കണ്ടി താഴ - മക്കാട്ട് താഴ റോഡ് ടി.പി രാമകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രമണി അധ്യക്ഷ്യത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സി ബാലകൃഷ്ണന്‍ പഞ്ചായത്ത് അംഗങ്ങളായ കെ.കെ കമല, ബിന്ദു കുട്ടമ്പത്ത്, സ്റ്റിജ അനീഷ്, പി.എം. ശശി, വി.പി അശോകന്‍, സൗദ കുറ്റിക്കണ്ടി, കെ അഷ്‌റഫ്, കെ.എം അബ്ദുല്‍സലാം, ടി സുധിഷ്, ഇ.പി. ശ്രീലേഖ തുടങ്ങിയവര്‍ സംസാരിച്ചു. ടി.എം സജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.എം ബാലന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347290/kuttikkandi-mukku-kuttikkandi-thaza-makkat-thaza-road-inaugurated)