---
title: "പാലിയേറ്റീവ് ഉപകരണങ്ങള്‍ കൈമാറി വ്യാപാരി വ്യവസായി ഏകോപന സമിതി "
english_title: "Traders and Industrialists Coordination Committee hands over palliative equipment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347409/traders-and-industrialists-coordination-committee-hands-over-palliative-equipment"
published_at: "2026-03-13T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3a91f981a7_dre.jpg"
keywords: []
---

# പാലിയേറ്റീവ് ഉപകരണങ്ങള്‍ കൈമാറി വ്യാപാരി വ്യവസായി ഏകോപന സമിതി 

> **Lead Summary:** **പന്തിരിക്കര: **വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്താളി ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് സൊസൈറ്റിക്ക് ജീവന്‍ രക്ഷ ഓക്‌സിജന്‍ കോണ്‍സന്‍ടെറ്റര്‍ കൈമാറി. ഇഫ്താര്‍ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറക്ക് സമിതി ജനറല്‍ സെക്രട്ടറി കെ.എം അരവിന്ദാക്ഷന്‍ ഉപകരണം കൈമാറി.

## Article Content

**പന്തിരിക്കര: **വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്താളി ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് സൊസൈറ്റിക്ക് ജീവന്‍ രക്ഷ ഓക്‌സിജന്‍ കോണ്‍സന്‍ടെറ്റര്‍ കൈമാറി. ഇഫ്താര്‍ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറക്ക് സമിതി ജനറല്‍ സെക്രട്ടറി കെ.എം അരവിന്ദാക്ഷന്‍ ഉപകരണം കൈമാറി.

വൈസ് പ്രസിഡന്റ് റഹീന അറയില്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.ടി സത്യന്‍, പി.കെ ശ്രീധരന്‍, ഷീബ പ്രഭാകരന്‍, ഗ്രാമ പഞ്ചായത്ത് അംഗം എ.സി ബിജു, ഡോ. അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347409/traders-and-industrialists-coordination-committee-hands-over-palliative-equipment)