---
title: "ഭാസുര ഭാവിക്ക് ഒരു പൊന്‍തൂവല്‍; എച്ച്പിവി വാക്‌സിന്‍ ക്യാമ്പയിന് തുടക്കമായി"
english_title: "A golden feather for Bhasura Bhavya; HPV vaccine campaign begins"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347455/a-golden-feather-for-bhasura-bhavya-hpv-vaccine-campaign-begins"
published_at: "2026-03-13T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3cc37096f2_poii.jpg"
keywords: []
---

# ഭാസുര ഭാവിക്ക് ഒരു പൊന്‍തൂവല്‍; എച്ച്പിവി വാക്‌സിന്‍ ക്യാമ്പയിന് തുടക്കമായി

> **Lead Summary:** **കടിയങ്ങാട്:** വേളം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ഗര്‍ഭാശയഗള കാന്‍സറിനെതിരെ എച്ച് പി വി വാക്‌സിന്‍ പഞ്ചായത്ത് തല ക്യാമ്പയിന് തുടക്കമായി. 1/3/2011 മുതല്‍ 28/2/2012 വരെ ജനിച്ച പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എച്ച്പിവി വാക്‌സിന്‍ നല്‍കി വരുന്നു.

## Article Content

**കടിയങ്ങാട്:** വേളം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ഗര്‍ഭാശയഗള കാന്‍സറിനെതിരെ എച്ച് പി വി വാക്‌സിന്‍ പഞ്ചായത്ത് തല ക്യാമ്പയിന് തുടക്കമായി. 1/3/2011 മുതല്‍ 28/2/2012 വരെ ജനിച്ച പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എച്ച്പിവി വാക്‌സിന്‍ നല്‍കി വരുന്നു.

വേളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്ന ക്യാമ്പയിന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി മുജീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. വേളം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഠത്തില്‍ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ: ബിന്ദു ക്ലാസെടുത്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍, ജനപ്രതിനിധികളായ സുരേഷ് ബാബു, സൗദ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിറാജ്, സലാം, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്‌നി തുടങ്ങിയവര്‍ സംസാരിച്ചു.

എല്ലാ മാതാപിതാക്കളും നമ്മുടെ മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ സഹകരിക്കരിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347455/a-golden-feather-for-bhasura-bhavya-hpv-vaccine-campaign-begins)