---
title: "സര്‍ക്കാരിന്റെ കല്ലിടീല്‍ നാടകം സാമ്പത്തിക നേട്ടം ലക്ഷ്യമാക്കി; സലിം പുല്ലടി "
english_title: "The government's stoning drama was aimed at economic gain; Salim Pulladi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34748/the-governments-stoning-drama-was-aimed-at-economic-gain-salim-pulladi"
published_at: "2022-03-30T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243fb1c9c21e_0000 WATERMARK.jpg"
keywords: []
---

# സര്‍ക്കാരിന്റെ കല്ലിടീല്‍ നാടകം സാമ്പത്തിക നേട്ടം ലക്ഷ്യമാക്കി; സലിം പുല്ലടി 

> **Lead Summary:** **വേളം : **കെ റെയില്‍ കല്ലിടീലിന്റെ പേരില്‍ പൊലീസിനെയും റവന്യൂ ഉദ്യോഗസ്ഥരെയും മറയാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ ഒളിച്ചും, പാത്തും, നടത്തുന്ന കല്ലിടീല്‍ നാടകം പാഴ്‌വേലയാണെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന വര്‍ക്കിങ് കമ്മറ്റി അംഗം സലിം പുല്ലടി അഭിപ്രായപ്പെട്ടു.

## Article Content

**വേളം : **കെ റെയില്‍ കല്ലിടീലിന്റെ പേരില്‍ പൊലീസിനെയും റവന്യൂ ഉദ്യോഗസ്ഥരെയും മറയാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ ഒളിച്ചും, പാത്തും, നടത്തുന്ന കല്ലിടീല്‍ നാടകം പാഴ്‌വേലയാണെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന വര്‍ക്കിങ് കമ്മറ്റി അംഗം സലിം പുല്ലടി അഭിപ്രായപ്പെട്ടു.

സമരക്കാര്‍ കല്ല് പിഴുതെറിയും എന്ന് ഉറപ്പുണ്ടായിട്ടും കല്ലിടീല്‍ തുടരുന്നത് എങ്ങനെയെങ്കിലും കല്ല് സ്ഥാപിച്ചെങ്കിലെ ഡിപിആര്‍ തയാറാക്കാനും, സര്‍വ്വേയ്ക്കും, കല്ലിടീലിനുമായി സംസ്ഥാന സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്ന 25 കോടിയുടെ പേരിലുള്ള സാമ്പത്തിക തിരിമറി സാദ്ധ്യമാകു എന്നുള്ളതിനാലാണെന്നും സലിം ആരോപിച്ചു.

പൊലീസിനെ ഉപയോഗിച്ച് ബലമായി എത്ര സര്‍വ്വേ കല്ലുകള്‍ സ്ഥാപിച്ചാലും ജനങ്ങള്‍ക്കൊപ്പം നിന്ന് പിഴുതെറിയുമെന്നും സലിം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. ജില്ലാ ജനറല്‍ സെക്രട്ടറി യൂസഫ് പള്ളിയത്ത് അധ്യക്ഷത വഹിച്ചു. സുരേഷ് പേരാമ്പ്ര, പി. അബ്ദുല്‍കരീം, കെ. രജീഷ്, ഷഫീഖ് തറോപ്പൊയില്‍, എം. മൊയ്തു, പി.ആര്‍. മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34748/the-governments-stoning-drama-was-aimed-at-economic-gain-salim-pulladi)