---
title: "പേരാമ്പ്രയില്‍ എന്‍ഡിഎ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു"
english_title: "NDA Constituency Election Committee office begins operations in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347501/nda-constituency-election-committee-office-begins-operations-in-perambra"
published_at: "2026-03-13T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3f115ca3f8_gytu.JPG"
keywords: []
---

# പേരാമ്പ്രയില്‍ എന്‍ഡിഎ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

> **Lead Summary:** **പേരാമ്പ്ര:** ഏപ്രില്‍ മാസം കേരള നിയമ സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പേരാമ്പ്രയില്‍ എന്‍ഡിഎ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. പതിവിലും വ്യത്യസ്തമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിനും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മുന്‍പേ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇവിടെ ഒരുങ്ങി കഴിഞ്ഞു.

## Article Content

**പേരാമ്പ്ര:** ഏപ്രില്‍ മാസം കേരള നിയമ സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പേരാമ്പ്രയില്‍ എന്‍ഡിഎ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. പതിവിലും വ്യത്യസ്തമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിനും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മുന്‍പേ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇവിടെ ഒരുങ്ങി കഴിഞ്ഞു.

എന്‍ഡിഎ ബിജെപി മുന്നണി സംസ്ഥാന വ്യാപകമായി നിയമ സഭാ തെരഞ്ഞെടുപ്പിന് ഇത്തവണ നല്‍കുന്ന പ്രാധാന്യം വിളിച്ചോതുന്നതാണ് നേരത്തെ തന്നെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. പേരാമ്പ്ര ബൈപ്പാസില്‍ ഇഎംഎസ് ജംഗ്ഷനില്‍ തയ്യാറാക്കിയ ഓഫീസിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. നിയോജക മണ്ഡലം കണ്‍വീനര്‍ കെ. പ്രദീപന്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ല പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണ മുഖ്യ പ്രഭാഷണം നടത്തി.

മേഖല ജനറല്‍ സെക്രട്ടറി എം. മോഹനന്‍, കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് കാളിയത്ത്, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ബാബു പൂതംപാറ, പി.പി. മുരളി, രാംദാസ് മണലേരി, കെ.കെ. രജീഷ്, അഡ്വ. സുധീര്‍, വി.കെ ജയന്‍, രാഗേഷ് തറമ്മല്‍, ജുബിന്‍ ബാലകൃഷ്ണന്‍, കെ. ജയ സുധ, അനൂപ് , മധു പുഴയരികത്ത്, മോഹനന്‍ ചാലിക്കര തുടങ്ങിയവര്‍ സംസാരിച്ചു. ഡി.കെ മനു സ്വാഗതം പറഞ്ഞ ചടങ്ങിന് രൂപേഷ് മേപ്പയ്യൂര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347501/nda-constituency-election-committee-office-begins-operations-in-perambra)