---
title: "പേരാമ്പ്രയിലെ പ്രമുഖ ഡോക്ടര്‍ കനോത്ത് ബാലന്‍ അടിയോടി (ഡോ. കെ.ബി അടിയോടി) അന്തരിച്ചു "
english_title: "Prominent doctor from Perambra, Kanoth Balan Adiyodi (Dr. KB Adiyodi), passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347521/prominent-doctor-from-perambra-kanoth-balan-adiyodi-dr-kb-adiyodi-passes-away"
published_at: "2026-03-13T18:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4115d72254_drp.jpg"
keywords: []
---

# പേരാമ്പ്രയിലെ പ്രമുഖ ഡോക്ടര്‍ കനോത്ത് ബാലന്‍ അടിയോടി (ഡോ. കെ.ബി അടിയോടി) അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്രയിലെ പ്രമുഖ ഇഎന്‍ടി ഡോക്ടറും ജനകീയ ഡോക്ടറുമായ കനോത്ത് ബാലന്‍ അടിയോടി (ഡോ. കെ.ബി അടിയോടി-82) പേരാമ്പ്ര ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം കെ.ജി സദനത്തില്‍ അന്തരിച്ചു.

## Article Content

**പേരാമ്പ്ര : **പേരാമ്പ്രയിലെ പ്രമുഖ ഇഎന്‍ടി ഡോക്ടറും ജനകീയ ഡോക്ടറുമായ കനോത്ത് ബാലന്‍ അടിയോടി (ഡോ. കെ.ബി അടിയോടി-82) പേരാമ്പ്ര ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം കെ.ജി സദനത്തില്‍ അന്തരിച്ചു.

ദീര്‍ഘകാലം പേരാമ്പ്ര ശങ്കര്‍ ക്ലിനിക്കില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐ എം എ പേരാമ്പ്ര ഭാരവാഹി , കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം ഭാരവാഹി, പേരാമ്പ്ര ലയണ്‍സ് ക്ലബ് ചാര്‍ട്ടര്‍ മെമ്പര്‍, ഭാരവാഹി , പൊന്‍പറ ഹില്‍സ് സ്ഥാപകാംഗം, പേരാമ്പ്ര അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ കോ ഓപ്പ് സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംസ്‌ക്കാരം ഞായറാഴ്ച കൂത്താളി കനോത്ത് വീട്ടുവളപ്പില്‍. ഭാര്യ തങ്കം. മക്കള്‍ ഡോ. മഹേഷ് ( മെഡിക്കല്‍ ഓഫീസര്‍ കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രം), ജയകൃഷ്ണന്‍ (എഞ്ചിനിയര്‍ യു എസ് എ) , ഡോ . ജയലക്ഷമി (കാനഡ). മരുമക്കള്‍ സുദീപ (കോഴിക്കോട്), അഞ്ജുശ്രീ കരുവണ്ണൂര്‍ (യു എസ് എ) , രഘുനാഥ് എറണാകുളം (കാനഡ). സഹോദരക്കള്‍ പ്രഭാകരന്‍ അടിയോടി, പത്മാവതി അമ്മ, ദേവി അമ്മ, തങ്കം അമ്മ, നിര്‍മ്മല അമ്മ, പരേതനായ ശ്രീധരന്‍ അടിയോടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347521/prominent-doctor-from-perambra-kanoth-balan-adiyodi-dr-kb-adiyodi-passes-away)