---
title: "കാരയാട് ഇരിയാണിക്കോട്ട് നിസ്‌ക്കാര പള്ളി ഉദ്ഘാടനം "
english_title: "Inauguration of Niskara Church at Karayat Iriyanikotte"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34756/inauguration-of-niskara-church-at-karayat-iriyanikotte"
published_at: "2022-03-30T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624400899f6ae_0000 WATERMARK.jpg"
keywords: []
---

# കാരയാട് ഇരിയാണിക്കോട്ട് നിസ്‌ക്കാര പള്ളി ഉദ്ഘാടനം 

> **Lead Summary:** ** കാരയാട് :** മത സൗഹാര്‍ദ്ദം ഊട്ടി ഉറപ്പിക്കലും പ്രയാസപ്പെടുന്നവരെ സഹായിക്കലും യഥാര്‍ത്ഥ മത വിശ്വാസികളുടെ കാമയാണെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുളളതും പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതുമായ കാരയാട് ഇരിയാണിക്കോട്ട് നിസ്‌ക്കാര പള്ളിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.

## Article Content

** കാരയാട് :** മത സൗഹാര്‍ദ്ദം ഊട്ടി ഉറപ്പിക്കലും പ്രയാസപ്പെടുന്നവരെ സഹായിക്കലും യഥാര്‍ത്ഥ മത വിശ്വാസികളുടെ കാമയാണെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുളളതും പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതുമായ കാരയാട് ഇരിയാണിക്കോട്ട് നിസ്‌ക്കാര പള്ളിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ഇ.കെ. അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. അന്‍വര്‍ ഫൈസി നിലമ്പൂര്‍ പ്രഭാഷണംനടത്തി. സയ്യിദ് അജ്മല്‍ തങ്ങള്‍ ഖിറാത്ത് നടത്തി. എന്‍.കെ. അഷ്‌റഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇ.കെ. ബഷീര്‍, പഞ്ചായത്ത് അംഗം അശോകന്‍, വി.പി. അശോകന്‍, പി. ഹംസ മൗലവി, കെ.കെ. നാരായണന്‍, പി.കെ. മുഹമ്മദലി ദാരിമി രാമദാസ്, തന്‍സീര്‍ ദാരിമി, കെ.കെ. വേണുഗോപാല്‍, ടി. മുത്തു കൃഷ്ണന്‍, എം.എം. അസീസ് മൗലവി, എ.കെ. അബ്ദുള്ള കുട്ടിഹാജി, പി.കെ. അഹമദ്ഹാജി, അസീസ്സഖാഫി, ഇ.കെ. മുഹമ്മദ്, കെ.വി. ഷാഫി എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന കുടുംബ സംഗമം അബ്ദുറസാഖ് ബുസ്താനി ഉദ്ഘാടനം ചെയ്തു. വി.വി. അബ്ദുല്‍ മജീദ് അദ്ധ്യക്ഷനായി. ഏലത്തരി മൊയ്തിഹാജി, മുഹമ്മദ് മുസ്ലിയാര്‍, പി.കെ. മമ്മിഹാജി, കെ. ബാവഹാജി, പി.കെ. മൊയ്തി ഹാജി, കാരയാട് ഷുഐബ് എംപി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇ.കെ. കാസിം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34756/inauguration-of-niskara-church-at-karayat-iriyanikotte)