---
title: "മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസ് ക്യാമ്പസില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു"
english_title: "Gandhi statue unveiled at GVHSS campus, Meppaiyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347604/gandhi-statue-unveiled-at-gvhss-campus-meppaiyur"
published_at: "2026-03-14T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4eed6cc4b9_chs.JPG"
keywords: []
---

# മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസ് ക്യാമ്പസില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു

> **Lead Summary:** മേപ്പയ്യൂര്‍: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ക്യാമ്പസ് അങ്കണത്തില്‍ 1974 - 77 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥിക്കൂട്ടായ്മ നിര്‍മ്മിച്ചു നല്‍കിയ ഗാന്ധി പ്രതിമ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ അനാച്ഛാദനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.പി. ബിജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത അധ്യക്ഷത വഹിച്ചു.

## Article Content

മേപ്പയ്യൂര്‍: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ക്യാമ്പസ് അങ്കണത്തില്‍ 1974 - 77 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥിക്കൂട്ടായ്മ നിര്‍മ്മിച്ചു നല്‍കിയ ഗാന്ധി പ്രതിമ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ അനാച്ഛാദനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.പി. ബിജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത അധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പല്‍ എം. സക്കീര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്ത്, ഗ്രാമപഞ്ചായത്ത് അംഗം സുനിത ആച്ചികുളങ്ങര, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധികളായ കെ.പി. അശോകന്‍, സി.കെ. ബാലകൃഷ്ണന്‍, വസന്തകുമാരി, ശോഭന, സി.കെ. പ്രേമന്‍, എസ്എംസി ചെയര്‍മാന്‍ ഷബീര്‍ ജന്നത്ത്, പിടിഎ വൈസ് പ്രസിഡണ്ട് കെ.എം.എ. അസീസ്, എംപിടിഎ പ്രസിഡന്റ് ലിജി അമ്പാളി, പ്രധാനധ്യാപകന്‍ കെ.എം. മുഹമ്മദ്, പ്രധാനധ്യാപിക എം. പ്രീതി, സ്റ്റാഫ് സെക്രട്ടറി ടി.എം. അഫ്‌സ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347604/gandhi-statue-unveiled-at-gvhss-campus-meppaiyur)