---
title: "പൂഴിത്തോട് ഐസിയുപി സ്‌കൂളില്‍ പരിസ്ഥിതി സൗഹൃദ ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു"
english_title: "Eco-friendly classroom inaugurated at ICUP School, Poozhithodu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347617/eco-friendly-classroom-inaugurated-at-icup-school-poozhithodu"
published_at: "2026-03-14T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4f800a13f4_gyui.JPG"
keywords: []
---

# പൂഴിത്തോട് ഐസിയുപി സ്‌കൂളില്‍ പരിസ്ഥിതി സൗഹൃദ ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പൂഴിത്തോട്:** പൂഴിത്തോട് ഐസിയുപി സ്‌കൂള്‍ ഡയമണ്ട് ജൂബിലിയുടെ സ്മാരകമായി നിര്‍മ്മിച്ച പരിസ്ഥിതി സൗഹൃദ ക്ലാസ് മുറിയുടെ ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ത്ഥിനി ഡോ. ഷാന്റി ജോര്‍ജ് പാലാത്രയും മറ്റ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്‌പോണ്‍സര്‍ ചെയ്തതാണ് പരിസ്ഥിതി സൗഹൃദ ക്ലാസ് മുറി.

## Article Content

**പൂഴിത്തോട്:** പൂഴിത്തോട് ഐസിയുപി സ്‌കൂള്‍ ഡയമണ്ട് ജൂബിലിയുടെ സ്മാരകമായി നിര്‍മ്മിച്ച പരിസ്ഥിതി സൗഹൃദ ക്ലാസ് മുറിയുടെ ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ത്ഥിനി ഡോ. ഷാന്റി ജോര്‍ജ് പാലാത്രയും മറ്റ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്‌പോണ്‍സര്‍ ചെയ്തതാണ് പരിസ്ഥിതി സൗഹൃദ ക്ലാസ് മുറി.

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മോളി തോമസ് ആയിത്തമറ്റത്തില്‍ സൗഹൃദ ക്ലാസ് മുറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ മാത്യു ചെറുവേലില്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകന്‍ വിശാഖ് തോമസ്, പിടിഎ പ്രസിഡണ്ട് സി.കെ. ശശി, സീനിയര്‍ അസിസ്റ്റന്റ് സിസ്റ്റര്‍ ഡെസി ജോസഫ്, സ്‌കൂള്‍ ലീഡര്‍ മേതില്‍ ശശി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347617/eco-friendly-classroom-inaugurated-at-icup-school-poozhithodu)