---
title: "'ഗ്രീന്‍ ഇക്കോ സ്ഫിയര്‍' പ്രഖ്യാപനവും 'കിളികള്‍ക്ക് കുടിനീര്‍' പദ്ധതിയുടെ ഉദ്ഘാടനവും നടന്നു"
english_title: "The 'Green Eco Sphere' announcement and the 'Water for Parrots' project were inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347655/the-green-eco-sphere-announcement-and-the-water-for-parrots-project-were-inaugurated"
published_at: "2026-03-14T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b51a5aad8aa_rte.JPG"
keywords: []
---

# 'ഗ്രീന്‍ ഇക്കോ സ്ഫിയര്‍' പ്രഖ്യാപനവും 'കിളികള്‍ക്ക് കുടിനീര്‍' പദ്ധതിയുടെ ഉദ്ഘാടനവും നടന്നു

> **Lead Summary:** **പേരാമ്പ്ര: **വായു, ജലം, മണ്ണ്, ഊര്‍ജ്ജം തുടങ്ങിയവയുടെ സംരക്ഷണത്തിനായി സംസ്ഥാനതലത്തില്‍ രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ട 'ഗ്രീന്‍ ഇക്കോ സ്ഫിയര്‍' എന്ന പരിസ്ഥിതി സംഘടനയുടെ പ്രഖ്യാപനവും പേരാമ്പ്ര ഗവ. യുപി സ്‌കൂളുമായി സഹകരിച്ച് നടത്തുന്ന 'കിളികള്‍ക്ക് കുടിനീര്‍' പദ്ധതിയുടെ ഉദ്ഘാടനവും പേരാമ്പ്ര സബര്‍മതി ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ നടന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മുനീര്‍ എരവത്ത് പ്രഖ്യാപനം നടത്തി.

## Article Content

**പേരാമ്പ്ര: **വായു, ജലം, മണ്ണ്, ഊര്‍ജ്ജം തുടങ്ങിയവയുടെ സംരക്ഷണത്തിനായി സംസ്ഥാനതലത്തില്‍ രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ട 'ഗ്രീന്‍ ഇക്കോ സ്ഫിയര്‍' എന്ന പരിസ്ഥിതി സംഘടനയുടെ പ്രഖ്യാപനവും പേരാമ്പ്ര ഗവ. യുപി സ്‌കൂളുമായി സഹകരിച്ച് നടത്തുന്ന 'കിളികള്‍ക്ക് കുടിനീര്‍' പദ്ധതിയുടെ ഉദ്ഘാടനവും പേരാമ്പ്ര സബര്‍മതി ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ നടന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മുനീര്‍ എരവത്ത് പ്രഖ്യാപനം നടത്തി.

സിനിമ പിന്നണിഗായകന്‍ അജയ് ഗോപാല്‍ 'കിളികള്‍ക്ക് കുടിനീര്‍' പദ്ധതി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം അസറ്റ് പേരാമ്പ്ര ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിംകുട്ടി നിര്‍വ്വഹിച്ചു. ഗ്രീന്‍ ഇക്കോ സ്ഫിയര്‍ പ്രസിഡന്റ് വടയക്കണ്ടി നാരായണന്‍ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ മിനി, തറുവൈ ഹാജി, നസീര്‍ നൊച്ചാട്, ബിനീഷ് താമരശ്ശേരി, എ.എം ബാബു, രഘുനാഥ് നല്ലാശ്ശേരി, ഇ.എം ലീന, എന്‍.എം ഉഷ തുടങ്ങിയവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ച് എല്ലാ ജില്ലകളിലും കിളികള്‍ക്ക് കുടിനീര്‍ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ഓരോ ജില്ലകളിലായി പരിസ്ഥിതി ക്യാമ്പ് വെക്കുകയാണ് സംഘടനയുടെ അടുത്ത ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347655/the-green-eco-sphere-announcement-and-the-water-for-parrots-project-were-inaugurated)