---
title: "നിടുമ്പ്രത്ത് മീത്തല്‍ - മലയനകണ്ടി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Nidumbarath Meethal - Malayanakandi Mukku road inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347740/nidumbarath-meethal-malayanakandi-mukku-road-inaugurated"
published_at: "2026-03-14T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b57890416b1_yuii.JPG"
keywords: []
---

# നിടുമ്പ്രത്ത് മീത്തല്‍ - മലയനകണ്ടി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 2 -ാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച ആവള നിടുമ്പ്രത്ത് മീത്തല്‍ - മലയനകണ്ടി മുക്ക് റോഡിന്റെ ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ റോഡ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിജയന്‍ ആവള അധ്യക്ഷത വഹിച്ചു.

## Article Content

**ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 2 -ാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച ആവള നിടുമ്പ്രത്ത് മീത്തല്‍ - മലയനകണ്ടി മുക്ക് റോഡിന്റെ ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ റോഡ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിജയന്‍ ആവള അധ്യക്ഷത വഹിച്ചു.

ഒലിപ്പില്‍ മമ്മു, ഷാഫി ഇടത്തില്‍, എന്‍.കെ ജലില്‍, സരോജിനി രമ്യാലയം, അമ്മത് എടത്തില്‍, എം.എന്‍. കുഞ്ഞിക്കണ്ണന്‍, പി.എം രജി, വിജയന്‍ പീടികയുള്ളതില്‍, സുഭാഷ് രയരോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. മുന്നൂറ്റന്‍ കുഴി - മേയന മീത്തല്‍ റോഡിന്റെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ നിര്‍വ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347740/nidumbarath-meethal-malayanakandi-mukku-road-inaugurated)