---
title: "കാട്ടുപന്നിയുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരന് പരുക്ക്"
english_title: "Five-year-old injured in wild boar attack at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347765/five-year-old-injured-in-wild-boar-attack-at-perambra"
published_at: "2026-03-14T23:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b5a9006aa74_hyuii.jpg"
keywords: []
---

# കാട്ടുപന്നിയുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരന് പരുക്ക്

> **Lead Summary:** **പേരാമ്പ്ര : **കാട്ടുപന്നിയുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരന് പരിക്ക്. വീട്ടുവളപ്പില്‍ അയല്‍വാസിയായ കുട്ടിയോടൊന്നിച്ച് കളിക്കുന്നതിനിടെയാണ് പന്നിയുടെ ആക്രമണം ഉണ്ടായത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.

## Article Content

**പേരാമ്പ്ര : **കാട്ടുപന്നിയുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരന് പരിക്ക്. വീട്ടുവളപ്പില്‍ അയല്‍വാസിയായ കുട്ടിയോടൊന്നിച്ച് കളിക്കുന്നതിനിടെയാണ് പന്നിയുടെ ആക്രമണം ഉണ്ടായത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.

ചങ്ങരോത്ത് കുട്ടിക്കുന്നുമ്മല്‍ മനു പ്രസാദിന്റെ മകന്‍ ഹാന്‍വിക് (5) നാണ് പന്നിയുടെ അക്രമത്തില്‍ പരുക്കേറ്റത്. കുട്ടികള്‍ രണ്ടു പേരും കളിക്കുന്നതിടയില്‍ ഓടി വന്ന കാട്ടുപന്നി കുട്ടിയെ കുത്തിവീഴ്ത്തുകയായിരുന്നു. അക്രമത്തില്‍ ഹാന്‍വിക്കിന്റെ കാലിന്റെ തുടക്ക് സാരമായി പരുക്കേറ്റു. പരുക്കേറ്റ കുട്ടിയെ ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347765/five-year-old-injured-in-wild-boar-attack-at-perambra)