---
title: "തിരഞ്ഞെടുപ്പ് നേരിടാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞുവെന്ന് ടി.പി. രാമകൃഷ്ണന്‍"
english_title: "T.P. Ramakrishnan says all steps have been taken to face the elections"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347899/tp-ramakrishnan-says-all-steps-have-been-taken-to-face-the-elections"
published_at: "2026-03-15T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6c64a059d2_ght.JPG"
keywords: []
---

# തിരഞ്ഞെടുപ്പ് നേരിടാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞുവെന്ന് ടി.പി. രാമകൃഷ്ണന്‍

> **Lead Summary:** **പേരാമ്പ്ര: **കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇടതുപക്ഷം തിരഞ്ഞെടുപ്പിന് സജ്ജമാണെന്ന് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. തിരഞ്ഞെടുപ്പ് നേരിടാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞുവെന്നും സീറ്റുവിഭജനം ഏകദേശം പൂര്‍ത്തിയായിയെന്നും ചില മണ്ഡലങ്ങളില്‍ മാത്രമാണ് ധാരണ ആകാനുള്ളൂ, സ്ഥാനാര്‍ഥികളെ സിപിഎം സംസ്ഥാന സെക്രട്ടറി പ്രഖ്യാപിച്ചു കഴിഞ്ഞു. സിപിഐയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**പേരാമ്പ്ര: **കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇടതുപക്ഷം തിരഞ്ഞെടുപ്പിന് സജ്ജമാണെന്ന് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. തിരഞ്ഞെടുപ്പ് നേരിടാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞുവെന്നും സീറ്റുവിഭജനം ഏകദേശം പൂര്‍ത്തിയായിയെന്നും ചില മണ്ഡലങ്ങളില്‍ മാത്രമാണ് ധാരണ ആകാനുള്ളൂ, സ്ഥാനാര്‍ഥികളെ സിപിഎം സംസ്ഥാന സെക്രട്ടറി പ്രഖ്യാപിച്ചു കഴിഞ്ഞു. സിപിഐയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറ്റു ഘടക കക്ഷികളും പെട്ടെന്നു തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. 10 വര്‍ഷത്തെ ജനക്ഷേമ പരിപാടികളും വികസനവും തന്നെയാണ് തിരഞ്ഞെടുപ്പില്‍ എടുത്തു കാണിക്കുകയെന്നും കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ദുര്‍ബലമാക്കാന്‍ വളരെ ഏറെ ശ്രമിച്ചിട്ടും ഇടതുപക്ഷത്തിനു വലിയ തോതില്‍ മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനിയും വികസനവും ജനക്ഷേമ പരിപാടികളുമായി മുന്നോട്ടുപോകുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 10 വര്‍ഷത്തെ വികസനവും ജനക്ഷേമ പരിപാടികളും മാത്രം മതി കേരളത്തില്‍ ഇടതുപക്ഷത്തിന് വീണ്ടും അധികാരത്തില്‍ വരാന്‍. 3-ാം തവണയും എല്‍ഡിഎഫ് അധികാരത്തില്‍ വരും. കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിനെ അധികാരത്തില്‍ എത്തിക്കാന്‍ കാത്തിരിക്കുകയാണ്. ജനങ്ങളുടെ ആവശ്യം അറിഞ്ഞു പ്രവര്‍ത്തിക്കുന്നതാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍പ് ക്ഷേമ പെന്‍ഷന്‍ 6000 ആക്കും എന്ന് പറഞ്ഞ യുഡിഎഫ് ഇപ്പോള്‍ 3000 എന്നാണ് പറയുന്നത്. പറയുന്നതല്ലാതെ പ്രവര്‍ത്തിക്കുന്ന പരിപാടി ഇല്ല. അതിന് ജനങ്ങള്‍ അവസരം നല്‍കാനും പോകുന്നില്ലെന്നും ഇടതുപക്ഷത്തെ പോലെ പറയുന്നത് നടപ്പാക്കുന്നവര്‍ ആരും ഉണ്ടാകില്ല. 2 തവണ കഴിഞ്ഞവരെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത് വിജയസാധ്യത കണക്കിലെടുത്താണ്. പലര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. അതില്‍ വിജയ സാധ്യത മാത്രമാണ് ലക്ഷ്യമെന്നും സിപിഎം 75 സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. അതില്‍ പേരാമ്പ്രയും പെടും. സിപിഎമ്മിന്റെ സീറ്റുകള്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല. ചോദിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. കൊടുക്കണോ എന്നത് സിപിഎമ്മിന്റെ മാത്രം കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് അവകാശ വാദം ഉന്നയിക്കുന്ന കുറ്റ്യാടി കഴിഞ്ഞ തവണ സിപിഎം മത്സരിച്ച് ജയിച്ച സീറ്റാണ്. അത് കൊടുക്കാന്‍ കഴിയില്ല. അതിന് മറ്റു സംവിധാനങ്ങള്‍ ഒരുക്കും. മുന്നണിയിലെ ഘടക കക്ഷികളുമായി നല്ല രീതിയില്‍ യോജിച്ചു പോകുക തന്നെ ചെയ്യും. പേരാമ്പ്ര സിപിഎം കേന്ദ്രമാണ് പേരാമ്പ്രയില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347899/tp-ramakrishnan-says-all-steps-have-been-taken-to-face-the-elections)