---
title: "പേരാമ്പ്രയില്‍ ഇടതുമുന്നണി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശോജ്വല തുടക്കം"
english_title: "Left Front election campaign gets off to a flying start in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347914/left-front-election-campaign-gets-off-to-a-flying-start-in-perambra"
published_at: "2026-03-15T23:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6f37a01810_tpp.JPG"
keywords: []
---

# പേരാമ്പ്രയില്‍ ഇടതുമുന്നണി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശോജ്വല തുടക്കം

> **Lead Summary:** **പേരാമ്പ്ര: **എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ടി.പി. രാമകൃഷ്ണന്റെ പേര് പ്രഖ്യാപിച്ചതോടെ പേരാമ്പ്ര മണ്ഡലത്തില്‍ ആവേശമുയരുന്നു. പ്രഖ്യാപനം വന്നതിന് പിന്നാലെ മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. മണ്ഡലം നിലനിര്‍ത്താന്‍ വീണ്ടും ടി.പി യെ തന്നെ മുന്നണി നിയോഗിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ആഗതമായ വേളയില്‍ പല പേരുകളും ഉയര്‍ന്ന് കേട്ടെങ്കിലും മണ്ഡലത്തിലുള്ള സ്വാധീനം കണക്കിലെടുത്ത് ടി.പിക്ക് മൂന്നാമൂഴം നല്‍കുകയായിരുന്നു.

## Article Content

**പേരാമ്പ്ര: **എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ടി.പി. രാമകൃഷ്ണന്റെ പേര് പ്രഖ്യാപിച്ചതോടെ പേരാമ്പ്ര മണ്ഡലത്തില്‍ ആവേശമുയരുന്നു. പ്രഖ്യാപനം വന്നതിന് പിന്നാലെ മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. മണ്ഡലം നിലനിര്‍ത്താന്‍ വീണ്ടും ടി.പി യെ തന്നെ മുന്നണി നിയോഗിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ആഗതമായ വേളയില്‍ പല പേരുകളും ഉയര്‍ന്ന് കേട്ടെങ്കിലും മണ്ഡലത്തിലുള്ള സ്വാധീനം കണക്കിലെടുത്ത് ടി.പിക്ക് മൂന്നാമൂഴം നല്‍കുകയായിരുന്നു.

ടി.പി രാമകൃഷ്ണന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന് കഴിഞ്ഞ ദിവസം തന്നെ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് മണിക്കൂറിനകം സിപിഐ (എം) തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. പേരാമ്പ്രയില്‍ ടി.പി യുടെ പേര് പ്രഖ്യാപിച്ചതോടെ നാടെങ്ങും തെരഞ്ഞെടുപ്പിന്റെ ആവേശത്തിലായി. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ഉടനെ പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളില്‍ തെരഞ്ഞെടുപ്പ് ജാഥകള്‍ സംഘടിപ്പിക്കപ്പെട്ടു. പേരാമ്പ്ര പട്ടണത്തില്‍ ടി.പി രാമകൃഷ്ണനെയും കൊണ്ടാണ് റോഡ് ഷോ നടത്തിയത്.

റസ്റ്റ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തില്‍ വന്‍ ജനാവലി പങ്കെടുത്തു. നഗരം ചുറ്റി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ച പ്രകടനത്തിന് ടി.പി. കുഞ്ഞനന്തന്‍, എന്‍.പി. ബാബു, വി.കെ. പ്രമോദ്, സഫ മജീദ്, രാജു, ഒ.എം. രാധാകൃഷ്ണന്‍, സി.കെ. അശോകന്‍, കെ.പി. രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രചാരണ ബോര്‍ഡുകള്‍ ഉയര്‍ന്നു കഴിഞ്ഞു. മണ്ഡലത്തിലുടനീളം പോസ്റ്റര്‍ പ്രചാരണവും സജീവമായി. മേപ്പയൂരില്‍ നടന്ന എല്‍ഡിഎഫ്. പ്രകടനത്തിന് കെ.ടി. രാജന്‍, പി.പി. രാധാകൃഷ്ണന്‍, കെ. രാജീവന്‍, കെ.കെ. ബാലന്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ഇ. കുഞ്ഞിക്കണ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത, കെ. കുഞ്ഞിരാമന്‍, എന്‍.എം. ദാമോദരന്‍, വി. മോഹനന്‍, പി.ടി. ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

നൊച്ചാട് നോര്‍ത്ത് മേഖലയില്‍ എല്‍ഡിഎഫ്. നേതൃത്വത്തില്‍ നടന്ന പ്രകടനം കൈതക്കലില്‍ നിന്ന് ആരംഭിച്ച് ചാലിക്കരയില്‍ സമാപിച്ചു. സമാപന യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം ഡോ. കെ.കെ. ഹനീഫ, ഇ.ടി. സോമന്‍, ലത്തീഫ് വെള്ളിലോട്ട്, കെ.കെ. രാജന്‍, വി.എം. മനോജ് എന്നിവര്‍ സംസാരിച്ചു. വരും ദിവസങ്ങളില്‍ മണ്ഡലത്തില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് മുന്നണി നേതൃത്വത്തിന്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347914/left-front-election-campaign-gets-off-to-a-flying-start-in-perambra)