---
title: "സ്ഥാനാര്‍ത്ഥി പ്രഖ്യാപന റാലി സംഘടിപ്പിച്ച് എല്‍ഡിഎഫ് നൊച്ചാട് നോര്‍ത്ത് മേഖല കമ്മിറ്റി"
english_title: "LDF Nochad North Regional Committee organizes candidate announcement rally"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347915/ldf-nochad-north-regional-committee-organizes-candidate-announcement-rally"
published_at: "2026-03-15T23:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6ff19e9a67_yut.JPG"
keywords: []
---

# സ്ഥാനാര്‍ത്ഥി പ്രഖ്യാപന റാലി സംഘടിപ്പിച്ച് എല്‍ഡിഎഫ് നൊച്ചാട് നോര്‍ത്ത് മേഖല കമ്മിറ്റി

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ടി.പി. രാമകൃഷ്ണന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ എല്‍ഡിഎഫ് നൊച്ചാട് നോര്‍ത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപന റാലി സംഘടിപ്പിച്ചു. പ്രഖ്യാപനം വന്നതിന് പിന്നാലെ മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ടി.പി. രാമകൃഷ്ണന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ എല്‍ഡിഎഫ് നൊച്ചാട് നോര്‍ത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപന റാലി സംഘടിപ്പിച്ചു. പ്രഖ്യാപനം വന്നതിന് പിന്നാലെ മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി.

നാടെങ്ങും തെരഞ്ഞെടുപ്പിന്റെ ആവേശത്തിലായി. കൈതക്കല്‍ മുതല്‍ ചാലിക്കര വരെ നടന്ന ആവേശകരമായ റാലിയില്‍ 100 കണക്കിനാളുകള്‍ അണിനിരന്നു. ചലിക്കരയില്‍ നടന്ന സമാപന പരിപാടിയില്‍ ജില്ലാ പഞ്ചായത്തംഗം ഡോ. കെ.കെ. ഹനീഫ, ഇ.ടി. സോമന്‍, ലത്തീഫ് വെള്ളിലോട്ട്, കെ.കെ. രാജന്‍, വി.എം. മനോജ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347915/ldf-nochad-north-regional-committee-organizes-candidate-announcement-rally)