---
title: "ഇഫ്താര്‍ മീറ്റും യുദ്ധവിരുദ്ധ സംഗമവും നടത്തി അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി"
english_title: "Arikulam Mandal Congress Committee held Iftar meet and anti-war rally"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347956/arikulam-mandal-congress-committee-held-iftar-meet-and-anti-war-rally"
published_at: "2026-03-16T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b78e246b3b0_yutui.jpg"
keywords: []
---

# ഇഫ്താര്‍ മീറ്റും യുദ്ധവിരുദ്ധ സംഗമവും നടത്തി അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

> **Lead Summary:** **അരിക്കുളം : **അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഇഫ്താര്‍ മീറ്റും യുദ്ധവിരുദ്ധ സംഗമവും സംഘടിപ്പിച്ചു. കെപിഎംഎസ്എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇഫ്താര്‍ വിരുന്ന് മാനവ ഐക്യത്തിന്റെ സംഗമ വേദിയാണെന്നും പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിച്ചില്ലെങ്കില്‍ ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശശി ഊട്ടേരി അധ്യക്ഷത വഹിച്ചു.

## Article Content

**അരിക്കുളം : **അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഇഫ്താര്‍ മീറ്റും യുദ്ധവിരുദ്ധ സംഗമവും സംഘടിപ്പിച്ചു. കെപിഎംഎസ്എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇഫ്താര്‍ വിരുന്ന് മാനവ ഐക്യത്തിന്റെ സംഗമ വേദിയാണെന്നും പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിച്ചില്ലെങ്കില്‍ ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശശി ഊട്ടേരി അധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറി ഇ അശോകന്‍ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി സനല്‍ അരിക്കുളം യുദ്ധ വിരുദ്ധ സന്ദേശം നല്‍കി. കെ.പി രാമചന്ദ്രന്‍, ഇ.കെ അഹമ്മദ് മൗലവി, സി സുകുമാരന്‍, വി.പി അബ്ദുള്‍ റഹ്‌മാന്‍, ഇബ്രാഹിം കുട്ടി, അഡ്വ. ബഷീര്‍, ഇമ്പിച്ചി അലി സിതാര, വാര്‍ഡ് അംഗങ്ങളായ അരവിന്ദന്‍ മേലമ്പത്ത്, വി.വി.എം ബഷീര്‍, സജിത എളമ്പിലാട്ട്, സ്റ്റിജ അനിഷ്, പി.എം ജസീന, പ്രവാസി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഇ.പി രതീഷ് അടിയോടി, ടി.പി കുഞ്ഞിമായന്‍, ടി.കെ സന്തോഷ് കുമാര്‍, പി.കെ.കെ ബാബു, കുഞ്ഞായി കളത്ത് കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. ഇഫ്താര്‍ സംഗമത്തിന് വി.പി.കെ ലത്തീഫ്, സജീര്‍ വാകമോളി, ഹാരിസ് ഫലഖ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347956/arikulam-mandal-congress-committee-held-iftar-meet-and-anti-war-rally)