---
title: "ക്ഷേത്രഭണ്ഡാരം കവര്‍ന്നു; പൂട്ട് അറുത്തുമാറ്റിയ നിലയില്‍"
english_title: "Temple treasury looted; locks cut off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347972/temple-treasury-looted-locks-cut-off"
published_at: "2026-03-16T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b79c994424f_jio.JPG"
keywords: []
---

# ക്ഷേത്രഭണ്ഡാരം കവര്‍ന്നു; പൂട്ട് അറുത്തുമാറ്റിയ നിലയില്‍

> **Lead Summary:** **പേരാമ്പ്ര:** കല്ലോട് റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള തച്ചറത്ത്കണ്ടി നാഗകാളി അമ്മ ക്ഷേത്രത്തിന്റെ ഭണ്ഡാര കുത്തിത്തുറന്ന് മോഷ്ടിച്ചു. ഭണ്ഡാരത്തിന്റെ പൂട്ട് അറുത്തുമാറ്റിയ നിലയിലാണ് കണ്ടെത്തിയത്. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പരിസരം ശുചീകരിക്കുന്നതിനിടെയാണ് മോഷണം നടന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്.

## Article Content

**പേരാമ്പ്ര:** കല്ലോട് റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള തച്ചറത്ത്കണ്ടി നാഗകാളി അമ്മ ക്ഷേത്രത്തിന്റെ ഭണ്ഡാര കുത്തിത്തുറന്ന് മോഷ്ടിച്ചു. ഭണ്ഡാരത്തിന്റെ പൂട്ട് അറുത്തുമാറ്റിയ നിലയിലാണ് കണ്ടെത്തിയത്. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പരിസരം ശുചീകരിക്കുന്നതിനിടെയാണ് മോഷണം നടന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്.

റോഡരികില്‍ ഭക്തര്‍ക്ക് എളുപ്പത്തില്‍ കാണിക്ക സമര്‍പ്പിക്കാന്‍ പാകത്തില്‍ സ്ഥാപിച്ച ഭണ്ഡാരമാണ് മോഷ്ടിച്ചത്. പൂട്ട് ആയുധങ്ങള്‍ ഉപയോഗിച്ച് അറുത്തുമാറ്റിയ നിലയിലായിരുന്നു. സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347972/temple-treasury-looted-locks-cut-off)